ന്യൂഡൽഹി : പ്രമുഖ വിമാന കമ്പനിയായ വിസ്താരയുടെ പ്രവര്‍ത്തനം ഇന്ന് അവസാനിക്കും. നാളെ മുതൽ വിസ്താരയുടെ പ്രവർത്തനങ്ങൾ എയർ ഇന്ത്യയുമായി ഏകീകരിക്കും. ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പൂർ എയർലൈൻസിന്റെയും സംയുക്ത സംരംഭമായ വിസ്താര 2022 ൽ എയർ ഇന്ത്യയുമായി ലയിക്കാൻ തീരുമാനിച്ചിരുന്നു. വിസ്താര വിമാനങ്ങളുടെ കോഡുകള്‍ ഇനി മുതല്‍ എ.ഐ. 2 എന്നാകും തുടങ്ങുക. റൂട്ടുകളും ഷെഡ്യൂളുകളും നിലവിലെപ്പോലെ തന്നെ തുടരും. 2013-ലാണ് ഹരിയാണയിലെ ഗുഡ്ഗാവ് ആസ്ഥാനമായി വിസ്താര നിലവില്‍ വന്നത്. 2015 ലാണ് ആദ്യ വിമാനം പറന്നത് .