തിരുവനന്തപുരം:വാട്ടര്‍ അതോറിറ്റി ട്രഷറി അക്കൗണ്ടില്‍ നിക്ഷേപിച്ച 770 കോടി രൂപ കാണാനില്ല. ശമ്പളത്തിനും ആനുകൂല്യത്തിനും അടക്കം പണം തികയാത്തതോടെ നിക്ഷേപിച്ച പണം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് വാട്ടര്‍ അതോറിറ്റി എംഡി ജലവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി.
വര്‍ഷാവസാനം വായ്പയെടുക്കാന്‍ ട്രഷറി ബാലന്‍സ് കുറച്ച് കാണിക്കുന്നതും പണം വകമാറ്റുന്നതും പിന്നീട് അനുവദിക്കുന്നതും പതിവ് രീതിയാണ്. പൊതുമേഖല സ്ഥാപനങ്ങള്‍ ഫണ്ടുകള്‍ സര്‍ക്കാര്‍ ട്രഷറിയില്‍ നിക്ഷേപിക്കണമെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം 770 കോടി രൂപ ഖജനാവില്‍ ഇട്ടത്.
എന്നാല്‍ സാമ്പത്തിക വര്‍ഷം അവസാനിച്ച് ഒരാഴ്ച കഴിഞ്ഞ് പണം തിരികെ അതത് അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്നതാണ് പതിവ്. ഇതാണ് ഇവിടെ ലംഘിച്ചിരിക്കുന്നത്.
പുതിയ സാമ്പത്തിക വര്‍ഷം തുടങ്ങി ഒരു മാസം ആയിട്ടും വാട്ടര്‍ അതോറിറ്റിയുടെ അക്കൗണ്ടില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വലിച്ച തുക തിരികെ നല്‍കിയിട്ടില്ല.