ആലപ്പുഴ : വാട്ടര്‍ ചാര്‍ജ് കുടിശിക ഉള്ളവരുടെയും, പ്രവര്‍ത്തനരഹിതമായ മീറ്റര്‍ മാറ്റി സ്ഥാപിക്കാത്തവരുടെയും വാട്ടര്‍ കണക്ഷനുകള്‍ വിച്ഛേദിച്ചു തുടങ്ങി. കുടിശിക തവണകളായി അടയ്ക്കാം എന്ന് പറഞ്ഞിട്ടും പൂര്‍ണ്ണമായും അടച്ച് തീര്‍ക്കാത്ത ഉപഭോക്താക്കളുടെയും വാട്ടര്‍ കണക്ഷനുകള്‍ വിച്ഛേദിച്ചു തുടങ്ങിയത്.
ആലപ്പുഴ പി എച്ച് സബ് ഡിവിഷനു കീഴിലുള്ള ഡബ്യൂ എസ് പി , പി എച്ച് , എന്നീ സെക്ഷന്‍ ഓഫീസുകളുടെ പരിധിയിലുള്ള മുനിസിപ്പാലിറ്റിയിലും, പഞ്ചായത്തുകളിലുമാണ് നടപടി എടുത്തത്. നടപടി വരും ദിവസങ്ങളിലും തുടരും. വാട്ടര്‍ കണക്ഷന്‍ ലഭിച്ചിട്ടും ഇതേ വരെ ബില്‍ ലഭിക്കാത്ത ഉപഭോക്താക്കള്‍ സെക്ഷന്‍ ഓഫീസുമായി ബന്ധപ്പെട്ട് ബില്‍ തുക അടക്കേണ്ടതാണ്.
പ്രവര്‍ത്തനരഹിതമായ വാട്ടര്‍ മീറ്റര്‍ ഓഫീസ് അനുമതിയോടുകൂടി മാറ്റി സ്ഥാപിച്ചും, കുടിശികയ്ക്ക് തവണ വാങ്ങിയവര്‍ അത് കൃത്യമായി അടച്ചുതീര്‍ത്തും ഉപഭോക്താക്കള്‍ നടപടിയില്‍ നിന്നൊഴിവാകണമെന്ന് പി എച്ച് സബ് ഡിവിഷന്‍, ആലപ്പുഴ, അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.






