ചെങ്ങന്നൂർ: മിത്രപ്പുഴ കടവിൽ നിന്നുള്ള പമ്പിങ് മെയിൻ ലൈനിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ തിങ്കൾ ,ചൊവ്വ ദിവസങ്ങളിൽ ജലവിതരണം മുടങ്ങും. ചെങ്ങന്നൂർ മുനിസിപ്പാലിറ്റി യിലെ കിഴക്കേനട, മാർക്കറ്റ്,ടൗൺ, റെയിൽവെസ്റ്റേഷൻ, മുണ്ടൻകാവ്, പുലിക്കുന്ന് പ്രദേശങ്ങളിലാണ് ജലവിതരണം മുടങ്ങുന്നത്. ഉപഭോക്താക്കൾ വേണ്ട മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി ചെങ്ങന്നൂർ സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു