Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsപാലക്കാട് റെയിൽവേ...

പാലക്കാട് റെയിൽവേ ട്രാക്കിൽ ഇരുമ്പു ക്ലിപ്പുകൾ : അട്ടിമറിയെന്ന് സംശയം

പാലക്കാട് : ഷൊര്‍ണൂര്‍ – പാലക്കാട് റെയില്‍വേ ട്രാക്കില്‍ ഇരുമ്പു ക്ലിപ്പുകള്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം വൈകിട്ട് ആറോടെയാണു സംഭവം. ഒറ്റപ്പാലം, ലക്കിടി റെയിൽവേ സ്റ്റേഷനുകൾക്കു മധ്യേ മായന്നൂർ മേൽപാലത്തിനു സമീപമാണു ക്ലിപ്പുകൾ കണ്ടെത്തിയത് .പാളത്തെയും കോണ്‍ക്രീറ്റ് സ്ലീപ്പറിനെയും ബന്ധിപ്പിക്കുന്ന അഞ്ച് ഇആര്‍ ക്ലിപ്പുകളായിരുന്നു ട്രാക്കിനു മുകളിലുണ്ടായിരുന്നത്. എറണാകുളം – പാലക്കാട് മെമുവിന്റെ ലോക്കോ പൈലറ്റ് പാളത്തില്‍ അസ്വാഭാവികത അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ക്ലിപ്പുകൾ കണ്ടെത്തിയത് .സംഭവത്തില്‍ ഒറ്റപ്പാലം പോലീസ് കേസെടുത്തു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി, യുവതി പ്രവേശനം അനുവദിക്കരുത് : സുപ്രീം കോടതിയിൽ കേന്ദ്രം

ന്യൂഡൽഹി : ശബരിമലയിൽ യുവതി പ്രവേശനം അനുവദിക്കുന്നതിനെ ശക്തമായി എതിർത്ത് കേന്ദ്രം സുപ്രീംകോടതിയിൽ .ശബരിമല അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണ്.നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരത്തിന്റെ അടിസ്ഥാനത്തിലാണ് യുവതി പ്രവേശന വിലക്ക്.യുവതി പ്രവേശനം അനുവദിച്ചാൽ ആരാധന സ്വഭാവം...

അമ്മൂമ്മയെ ചെറുമകൻ കഴുത്തറുത്ത് കൊന്നു

തിരുവനന്തപുരം : തിരുവനന്തപുരം ചാന്നാങ്കരയിൽ അമ്മൂമ്മയെ ചെറുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി.ചാന്നാങ്കര സ്വദേശി മെഴ്സി (65) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മെഴ്സിയുടെ മകളുടെ മകനായ ഷിബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ ഒരുമിച്ച് ഒരു വീട്ടിലാണ് താമസിച്ചിരുന്നത്. ഇന്ന്...
- Advertisment -

Most Popular

- Advertisement -