തിരുവനന്തപുരം : വയനാട് പുനരധിവാസത്തിൻ്റെ ഭാഗമായി രണ്ട് എസ്റ്റേറ്റുകളിലായി മോഡൽ ടൗൺഷിപ്പ് നിർമ്മിക്കും.കല്‍പ്പറ്റ എല്‍സ്‌റ്റോണ്‍ എസ്‌റ്റേറ്റിലും നെടുമ്പാല എസ്‌റ്റേറ്റിലുമാണ് മോഡല്‍ ടൗണ്‍ഷിപ്പുകള്‍ നിര്‍മിക്കുന്നത് .ഊരാളുങ്കൽ സൊസൈറ്റിക്കാണു പുനരധിവാസത്തിന്റെ നിർമാണച്ചുമതല. 750 കോടി മുടക്കിയാണ് നിർമാണം.
എല്‍സ്റ്റണ്‍ എസ്‌റ്റേറ്റില്‍ അഞ്ച് സെന്റ് സ്ഥലത്ത് 1000 ചതുരശ്ര അടിയിലുള്ള വീടുകളാണ് നിര്‍മിക്കുക.നെടുമ്പാല എസ്റ്റേറ്റില്‍ പത്ത് സെന്റ് സ്ഥലത്തായിരിക്കും 1000 ചതുരശ്ര അടിയിലുള്ള വീടുകള്‍ നിര്‍മിക്കുന്നത്. റോഡ്, പാര്‍ക്ക് തുടങ്ങിയ സൗകര്യങ്ങളുണ്ടാകും. ഭാവിയിൽ പുനർനിർമാണം നടത്താനും കൂടുതൽ വികസിപ്പിക്കാനും സാധിക്കുന്ന വിധത്തിലായിരിക്കും വീടുകളുടെ നിർമാണം.ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം പുനരധിവാസ പദ്ധതിക്ക് അംഗീകാരം നല്‍കി.