Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramകാണാതായ ഡപ്യൂട്ടി...

കാണാതായ ഡപ്യൂട്ടി തഹസിൽദാർ കർണാടകയിൽ : ഭാര്യയുമായി സംസാരിച്ചു

മലപ്പുറം : കാണാതായ തിരൂര്‍ ഡപ്യൂട്ടി തഹസില്‍ദാര്‍ പി.ബി.ചാലിബ് കർണാടകയിൽ. രാവിലെ ഭാര്യയെ ഫോണില്‍ വിളിച്ച അദ്ദേഹം താൻ കർണ്ണാടകയിലുണ്ടെന്നും മാനസിക പ്രയാസത്തിൽ പോയതെന്നുമാണ് അറിയിച്ചത്. ഒറ്റയ്ക്കാണ് ഉള്ളതെന്നും വീട്ടിലേക്ക് തിരിച്ചു വരുമെന്നും ചാലിബ് ഭാര്യയെ അറിയിച്ചു.

ബുധനാഴ്ച വൈകിട്ട് ഓഫിസിൽ നിന്ന് ഇറങ്ങിയ ചാലിബ് വൈകുമെന്നു വീട്ടിലേക്കു വിളിച്ചുപറഞ്ഞശേഷം തിരികെ എത്തിയില്ല. ഇതോടെ ഇദ്ദേഹത്തെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ കഴിഞ്ഞ ദിവസം തിരൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ആദ്യം കോഴിക്കോട്ടും പിന്നീട് ഉഡുപ്പിയിലുമാണ് കാണിച്ചത്. പിന്നീട് ഫോൺ സ്വിച്ച് ഓഫായി .എടിഎമ്മിൽ നിന്ന് പതിനായിരം രൂപ പിൻവലിച്ചതായും പൊലീസ് കണ്ടെത്തിയിരുന്നു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പുഞ്ചകൃഷിയിൽ തണ്ടുതുരപ്പൻ ശല്യം: കർഷകർ ജാഗ്രതപാലിക്കണമെന്ന് കീടനിരീക്ഷണ കേന്ദ്രം

ആലപ്പുഴ : പുഞ്ചകൃഷിയിൽ തണ്ടുതുരപ്പന്റെയും കതിർപ്പേനിന്റെയും സാന്നിധ്യം കാണുന്നതിനാൽ കർഷകർ ജാഗ്രതപാലിക്കണമെന്ന് കീടനിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടയ്ക്കിടെ മൂടലോടുകൂടിയ നിലവിലെ കാലാവസ്ഥ കീടാക്രമണത്തിന് അനുകൂലമാണ്. കൊതുമ്പ് പരുവം കഴിഞ്ഞ്  നെല്‍ച്ചെടികള്‍ കതിരിടാന്‍ തുടങ്ങുമ്പോള്‍  തണ്ടുതുരപ്പന്‍...

ജിദ്ദ-കോഴിക്കോട് വിമാനത്തിന്റെ ടയർ പൊട്ടി : കൊച്ചിയില്‍ അടിയന്തര ലാന്‍ഡിങ്

കൊച്ചി : ജിദ്ദയില്‍നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനം കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി.സാങ്കേതികത്തകരാര്‍ കാരണമാണ് കരിപ്പൂരേക്കുള്ള വിമാനം കൊച്ചിയിലേക്ക് വഴിത്തിരിച്ചുവിട്ടത്.160 യാത്രക്കാരുമായി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ഐഎക്സ് 398 ആണ്...
- Advertisment -

Most Popular

- Advertisement -