Tuesday, October 20, 2026
No menu items!

subscribe-youtube-channel

HomeNewsKochiമാസപ്പടി കേസ്...

മാസപ്പടി കേസ് : പിണറായി വിജയന്റെ ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും

കൊച്ചി : സി.എം.ആർ.എൽ.- എക്‌സാലോജിക് മാസപ്പടി കേസിൽ ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കും.ഇ ഡിയുടെ റിപ്പോർട്ട് പ്രകാരം വിജിലൻസ് കേസ് എടുക്കാനുള്ള കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് പിണറായി വിജയൻ, ടി വീണ, മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ളവർ സുപ്രീംകോടതിയെ സമീപിച്ചത്.

വിജിലൻസ് കേസിലെ തുടർ നടപടികൾ സുപ്രീംകോടതി ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്യണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരേ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്‌തെന്ന് സംസ്ഥാനം സുപ്രീം കോടതിയെ അറിയിക്കും.ഹർജികൾ പരിഗണിക്കാൻ സുപ്രീകോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാണാകേരി പാടശേഖര നെല്ലുൽപ്പാദന സമിതിയുടെ  പൊതുയോഗം നാളെ

തിരുവല്ല : പാണാകേരി പാടശേഖര നെല്ലുൽപ്പാദന സമിതിയുടെ  പൊതുയോഗം  പ്രസിഡൻ്റ് ദാനിയേൽ ഇടിക്കുളയുടെ അദ്ധ്യക്ഷതയിൽ നാളെ വൈകിട്ട് 4 ന് കോവൂർ മണപ്പുറത്ത് ഏബ്രഹാമിൻ്റെ ഭവനത്തിൽ കൂടും.  പെരിങ്ങരയിൽ കഴിഞ്ഞ ആഴ്ച ഇറക്കിയ...

ശക്തമായ മഴയ്ക്ക് സാധ്യത : രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും 7 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,...
- Advertisment -

Most Popular

- Advertisement -