ചമ്പക്കുളം: വയനാട് ദുരന്തം ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അനുശോചന യോഗം ചേർന്നു.വെള്ളിയാഴ്ച രാവിലെ 11 ന് ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗം പ്രസിഡന്റ് ജിൻസി ജോളി ഉദ്ഘാടനം ചെയ്തു. ദുരന്തത്തിൽ ഇരയായവരുടെ ആത്മാവിനു നിത്യശാന്തി നേരുന്നുവെന്നും,ദുരിത ബാധിതർക്കു എത്രയും വേഗം പഴയ ജീവിതത്തിലേക്ക് മടങ്ങി എത്തട്ടെ എന്ന് ആഗ്രഹിക്കുവെന്നും അവർ പറഞ്ഞു. വൈസ് പ്രസിഡന്റ് എം .എസ് ശ്രീകാന്ത് അധ്യക്ഷത വഹിച്ചു.
തുടർന്ന് ഭരണസമിതി അംഗങ്ങൾ കളക്ടട്രേറ്റിൽ എത്തി മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപയുടെ ചെക്ക് ജില്ലാ കളക്ടർ അലക്സ് വര്ഗീസിന് കൈമാറി.