Thursday, October 16, 2025
No menu items!

subscribe-youtube-channel

HomeNewsജൂലൈ മാസത്തെ...

ജൂലൈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം നാളെ തുടങ്ങും

തിരുവനന്തപുരം : ജൂലൈ മാസത്തിലെ ക്ഷേമ പെൻഷൻ  വിതരണം വെള്ളിയാഴ്ച ആരംഭിക്കുമെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.  ഇതിനായി 831  കോടി രൂപ അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌. 

26 ലക്ഷത്തിലേറെ പേർക്ക്‌ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. 8.46 ലക്ഷം പേർക്ക്‌ ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ്‌ നൽകേണ്ടത്‌.  ഇതിനാവശ്യമായ 24.31 കോടി രൂപയും സംസ്ഥാനം മുൻകൂർ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ട്‌.  

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മലങ്കര സഭാ ആസ്ഥാനത്ത് ഉയിർപ്പ് പെരുന്നാൾ ആഘോഷിച്ചു

കോട്ടയം : മലങ്കരസഭയുടെ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ഉയിർപ്പ് പെരുന്നാളിന്റെ പ്രത്യേക ശുശ്രൂഷകൾക്ക് പുലർച്ചെ 2 മണിക്ക് തുടക്കമായി. 4മണിക്ക് ഉയിർപ്പിന്റെ പ്രഖ്യാപനവും പ്രദക്ഷിണവും ശേഷം വിശുദ്ധ കുർബാനയും നടന്നു....

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ 2.83 കോടി വോട്ടർമാർ ഇടംപിടിച്ചു

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള  അന്തിമ വോട്ടർ പട്ടികയിൽ 2.83 കോടി വോട്ടർമാർ ഇടംപിടിച്ചു. പുരുഷ വോട്ടർമാർ 1.33 കോടിയും സ്ത്രീ വോട്ടർമാർ 1.49 കോടിയും പ്രവാസി വോട്ടർമാർ 2087 പേരും ട്രാൻസ് ജൻഡർ...
- Advertisment -

Most Popular

- Advertisement -