തൃശ്ശൂർ : തൃശ്ശൂർ പാലപ്പിള്ളിയിൽ സെപ്റ്റിക് ടാങ്കിൽ വീണ് കാട്ടാനക്കുട്ടി ചരിഞ്ഞു. രാവിലെ നാട്ടുകാരാണ് കുട്ടിയാനയെ റാഫി എന്നയാളുടെ സെപ്റ്റിക് ടാങ്കിൽ വീണ നിലയിൽ കണ്ടെത്തിയത്.തുടർന്ന് വനംവകുപ്പിനെ വിവരം അറിയിച്ചു. ജെസിബി ഉപയോഗിച്ചു ടാങ്കിന്റെ വശം ഇടിച്ച ശേഷം കുട്ടിയാനയെ പുറത്തെത്തിക്കാൻ വനംവകുപ്പ് മണിക്കൂറുകളോളം ശ്രമിച്ചെങ്കിലും വിഫലമായി. വീഴ്ചയിൽ കുട്ടിയാനയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ആനക്കുട്ടിക്ക് അഞ്ച് മുതല്‍ 15 വയസുവരെ പ്രായമുണ്ടാകാം എന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ആനക്കൂട്ടം സ്ഥിരമായി ഇറങ്ങുന്ന മേഖലയാണിത്.