Wednesday, October 21, 2026
No menu items!

subscribe-youtube-channel

HomeSpiritualകവിയൂർ ഗണേശോത്സവം...

കവിയൂർ ഗണേശോത്സവം : മഹാഗണപതി പ്രതിഷ്ഠ നടന്നു

കവിയൂർ : ഗണേശോത്സവത്തിന്റെ  ഭാഗമായി  നിമഞ്ജന മഹാഗണപതി പ്രതിഷ്ഠ  കാവുങ്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ യജ്ഞഹോതാവ് മൂത്തേടത്തില്ലം കൃഷ്ണരരുടെ മുഖ്യകാർമികത്വത്തിൽ  നടന്നു .

ഇന്ന് പകൽ 11ന് നടക്കുന്ന സാംസ്കാരിക സമ്മേളനം വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ. രാജശേഖരൻ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി രക്ഷാധികാരി ഡോ. ബി.ജി. ഗോകുലൻ അദ്ധ്യക്ഷത വഹിക്കും. കവിയൂർ ഗ്രാമപഞ്ചായത്ത്  പ്രസിഡണ്ട് എം.ഡി.ദിനേശ് കുമാർ മുഖ്യപ്രഭാഷണം നടത്തും .

ഇതിനോടനുബന്ധിച്ച് പുലർച്ചെ 5ന് മിഴിതുറക്കൽ, 5.30ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടന്നു .8ന് പുരാണ പാരായണം  ഉച്ചയ്ക്ക്  1ന് മഹാപ്രസാദമൂട്ട് , വൈകിട്ട്  6ന് ഗണേശ വിഗ്രഹ പൂജയും തുടർന്ന് ദീപാരാധന, രാത്രി 8ന് ഭജനയും നടക്കും .

ഞായർ രാവിലെ 8മുതൽ പുരാണ പാരായണം , ഉച്ചയ്ക്ക് 1മുതൽ വിദ്യാർത്ഥികളുടെ കലാ കായിക മത്സരങ്ങൾ വൈകിട്ട് 5ന് വിനായക പൂജ എന്നിവ ഉണ്ടാകും. വൈകിട്ട് 6ന് ഗണേശ വിഗ്രഹ നിമഞ്ജന ഘോഷയാത്ര പലിപ്ര ദേവീക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് മനയ്ക്കച്ചിറ മണിമലയാറ്റിൽ ശ്രീനാരായണ കൺവെൻഷൻ നഗർ കടവിൽ നിമഞ്ജനം നടത്തും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചിന്ത ജെറോം ഡിവൈഎഫ്ഐയുടെ ആദ്യ വനിതാ പ്രസിഡൻ്റ്, എം വിജിൻ സെക്രട്ടറി

തൃശ്ശൂർ : ഡി.വൈ.എഫ്.ഐ.യുടെ ആദ്യ വനിതാ സംസ്ഥാന പ്രസിഡന്റായി ചിന്താ ജെറോമിനെ തിരഞ്ഞെടുത്തു. എസ്.എഫ്.ഐ. മുൻ സംസ്ഥാന സെക്രട്ടറിയും എം.എൽ.എ.യുമായ എം. വിജിൻ സംസ്ഥാന സെക്രട്ടറിയായി. ആലപ്പുഴയിൽ നിന്നുള്ള അഡ്വ. ആർ രാഹുൽ...

നിയന്ത്രണം നഷ്ടപ്പെട്ട തടി ലോറി മറിഞ്ഞ് ഡ്രൈവറും ക്ലീനറും അത്ഭുതകരമായി രക്ഷപ്പെട്ടു.

തിരുവല്ല : തിരുവല്ലയിൽ നിയന്ത്രണം നഷ്ടപ്പെട്ട തടി ലോറി മറിഞ്ഞ് ഡ്രൈവറും ക്ലീനറും അത്ഭുതകരമായി രക്ഷപ്പെട്ടു. എം സി റോഡിലെ മഴുവങ്ങാട് ചിറയിൽ ഇന്ന് രാവിലെ 6.30ഓടെയാണ് സംഭവം. ചെങ്ങന്നൂർ ഭാഗത്ത് നിന്ന്...
- Advertisment -

Most Popular

- Advertisement -