Monday, October 5, 2026
No menu items!

subscribe-youtube-channel

HomeNewsകണ്ഠരര് ബ്രഹ്‌മദത്തനെ...

കണ്ഠരര് ബ്രഹ്‌മദത്തനെ ശബരിമല തന്ത്രിയാക്കാൻ സാധ്യത

പത്തനംതിട്ട : കണ്ഠരര് രാജീവരുടെ മകന്‍ കണ്ഠരര് ബ്രഹ്‌മദത്തനെ ശബരിമല തന്ത്രിയാക്കാൻ സാധ്യത. നിലവിലെ തന്ത്രി കണ്ഠരര് രാജീവരുടെ ആവശ്യം അംഗീകരിക്കുമെന്നാണ് സുചന. ബ്രഹ്‌മദത്തനെ തന്ത്രിയാക്കാന്‍ ദേവസ്വം ബോര്‍ഡില്‍ ഭൂരിപക്ഷ അഭിപ്രായമുയര്‍ന്നെന്നും വിവരമുണ്ട്. ബോര്‍ഡ് തീരുമാനം ഹൈക്കോടതിയെ അറിയിക്കും.

താഴമണ്‍ കുടുംബത്തെ മാറ്റേണ്ട സാഹചര്യം ഇല്ലെന്നും ഇക്കാര്യം കോടതിയെ അറിയിക്കാനുമാണ് ബോര്‍ഡ് നീക്കം. ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് വിഷയത്തിന്‍ അന്തിമ തീരുമാനമെടുക്കുക. ശബരിമല തന്ത്രിയാകാന്‍ ബ്രഹ്‌മദത്തന്‍ യോഗ്യനാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ പറഞ്ഞു. 

ബ്രഹ്‌മദത്തനെ തന്ത്രിയാക്കുന്നതിൽ ബോര്‍ഡിന് വിരോധമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോടതി നിരീക്ഷിക്കുന്ന കേസ് ആയതുകൊണ്ട് കോടതിയുടെ അഭിപ്രായം തേടുമെന്നും താഴമണ്‍ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കണ്ണൂരിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ജീവനൊടുക്കിയ നിലയിൽ

കണ്ണൂർ : കൂത്തുപറമ്പ് നിർവേലിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ജീവനൊടുക്കിയ നിലയിൽ .നീർവേലി നിമിഷ നിവാസിൽ ഇ.കിഷൻ (20), മുത്തശ്ശി വി.കെ.റെജി, മുത്തശ്ശിയുടെ സഹോദരി റോജ എന്നിവരാണ് മരിച്ചത് .കിഷൻ ആദ്യം...

മാസപ്പടി : ശശിധരൻ കർത്തയുടെ ഡയറിയിൽ എൽഡിഫ് – യുഡിഎഫ് നേതാക്കളുടെ പേരുവിവരങ്ങൾ പുറത്തുവിട്ട് ഷോൺ ജോർജ്

തിരുവനന്തപുരം: മാസപ്പടി കേസിൽ ശശിധരൻ കർത്തയുടെ ഡയറിയിലുള്ള നേതാക്കളുടെ പേരുവിവരങ്ങൾ പുറത്തുവിട്ട് ബിജെപി നേതാവ് ഷോൺ ജോർജ്. എസ്എഫ്ഐഒ കോടതിയിൽ നൽകിയ രേഖയുടെ ഭാഗമായ പേജാണ് പുറത്തുവിട്ടത്. മുഖ്യമന്ത്രി വി ഡി സതീശൻ,...
- Advertisment -

Most Popular

- Advertisement -