കോഴിക്കോട് : കോങ്ങാട് മലയിൽ പശുവിനെ മേയ്‌ക്കാൻപോയ സ്ത്രീയെയും വളർത്തു പശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി. ചൂളപറമ്പിൽ ഷിജുവിന്റെ ഭാര്യ ബോബിയെയും (40) അവരുടെ വളർത്ത് പശുവിനെയും ആളൊഴിഞ്ഞ പറമ്പിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത് .രാത്രിയായിട്ടും തിരിച്ചു വരാതായതോടെ നടത്തിയ തിരച്ചിലിൽ 12 മണിയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.ബോബിയുടെ ശരീരത്തിൽ പരുക്കുകൾ കണ്ടെത്തിയിട്ടില്ല . പോസ്റ്റ്മോർട്ടം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നടക്കും