കണ്ണൂർ : തളിപ്പറമ്പിലെ തീപിടിത്തത്തിനിടെ സമീപത്തെ സൂപ്പർ മാർക്കറ്റിൽ നിന്ന് മോഷണം നടത്തിയ യുവതി പിടിയിലായി.തളിപ്പറമ്പിലെ നബ്രാസ് ഹൈപ്പർ മാർക്കറ്റിൽ നിന്നും പതിനായിരം രൂപയുടെ സാധനങ്ങൾ കവർച്ച നടത്തിയ യുവതിയാണ് പിടിയിലായത്.
പ്രദേശത്തുണ്ടായിരുന്നവരെല്ലാം തീയണയ്ക്കാനായി പോയ സമയത്താണ് പർദ്ദ ധരിച്ച സ്ത്രീ സൂപ്പർ മാർക്കറ്റിൽ കയറിയത് .സാധനങ്ങൾ എടുത്തശേഷം പുറത്ത് അഗ്നിബാധ കാണുവാൻ തടിച്ച് കൂടിയ ജനക്കൂട്ടത്തിലേക്ക് ഇറങ്ങി പോകുകയായിരുന്നു .സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ സൂപ്പർമാർക്കറ്റ് അധികൃതർ പൊലീസിൽ പരാതി നൽകിയിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിൽ തളിപ്പറമ്പിലെ സമീപ പഞ്ചായത്തിലെ താമസക്കാരിയായ യുവതിയെ പോലീസ് പിടികൂടി .ഇവർ എടുത്ത സാധനങ്ങളുടെ വില ഈടാക്കി താക്കീത് ചെയ്ത് വിട്ടയച്ചു