പത്തനംതിട്ട: സ്ത്രീ കൂട്ടായ്മകൾ പുതിയ വിജയഗാഥകൾ രചിക്കുന്നുവെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു.വനിതകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനായി നിരവധി പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ കാലാകാലങ്ങളായി നടപ്പിലാക്കിയിട്ടുള്ളത് എന്നും ഇതില്‍ ഏറ്റവും വലിയ പങ്ക് വഹിച്ച സ്ഥാപനങ്ങളിലൊന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യ നീതി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷൻ എന്നും ഡെപ്യൂട്ടി സ്പീക്കർ കൂട്ടിച്ചേർത്തു.
വനിതാ വികസന കോർപ്പറേഷൻ ബൾക്ക് ലോൺ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കർ. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് അധ്യക്ഷനായി.
സി ഡി എസ് ചെയർപേഴ്സൺ രാജി പ്രസാദ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റാഹേൽ, വി പി വിദ്യാധര പണിക്കർ, എൻ കെ ശ്രീകുമാർ, പ്രിയ ജോതികുമാർ, അജിത്കുമാർ തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിച്ചു.
കുടുംബശ്രീ പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ 46 സി.ഡി എസ് ഗ്രൂപ്പുകൾക്ക് ആകെ 3 കോടി രൂപയാണ് ആദ്യഘട്ടമായി നൽകുന്നത്.