ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. രാജേഷ് ചാത്തങ്കരി ഉദ്ഘാടനം ചെയ്തു. കോടികൾ വിറ്റ് വരവുണ്ടായിരുന്ന ജില്ലയിലെ ഏക പൊതുമേഖ സ്ഥാപനം ബോധപൂർവ്വം നഷ്ടത്തിലാക്കുവാൻ ശ്രമിക്കുന്ന സർക്കാർ, മാനേജ്മെന്റ് കൂട്ട് കെട്ടിന്റെ ഫലമായി ശമ്പളം ലഭിക്കാതെ തൊഴിലാളികൾ പട്ടിണിയിലാണെന്നും, വസ്തു സ്വകാര്യ കമ്പനികൾക്ക് മറിച്ചു വിൽക്കാനുള്ള ഗൂഡ ശ്രമങ്ങളുമാണ് തിരുവല്ലയിൽ നടക്കുന്നതെന്ന് രാജേഷ് ചാത്തങ്കരി ആരോപിച്ചു.
നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജിജോ ചെറിയാൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻ കുര്യൻ, കോൺഗ്രസ് നേതാക്കൾ ആർ ജയകുമാർ, ബിനു വി ഈപ്പൻ,വിശാഖ് വെൺപാല, ബിജിമോൻ ചാലാക്കേരി, രാജേഷ് മലയിൽ, സജി എം. മാത്യു,ശ്രീകാന്ത് ജി,യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി റിജോ വള്ളംകുളം,അഡ്വ. ബ്രയിറ്റ് കുര്യൻ,കെ. എസ് യു ജില്ലാ ജനറൽ സെക്രട്ടറി ടോണി ഇട്ടി, ഐ.എൻ.ടി.യു.സി യൂണിയൻ സെക്രട്ടറി സൈമൺ കെ മാത്യു എന്നിവർ പ്രസംഗിച്ചു.