Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsവെൽനെസ് ടൂറിസത്തിന്റെ...

വെൽനെസ് ടൂറിസത്തിന്റെ പ്രധാന ഘടകമാണ് യോഗ : കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി

തിരുവനന്തപുരം : വെൽനെസ് ടൂറിസത്തിന്റെ പ്രധാന ഘടകമാണ് യോഗയെന്ന് കേന്ദ്ര ടൂറിസം പെട്രോളിയം പ്രകൃതി വാതക സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു. അന്താരാഷ്ട്ര യോഗ ദിനം 2024 ൻ്റെ ഭാഗമായി തിരുവനന്തപുരം കോവളം, കേരള ആര്‍ട്ട് ആന്റ് ക്രാഫ്റ്റ്‌സ് വില്ലേജിൽ കേന്ദ്ര ടൂറിസം മന്ത്രാലയം സംഘടിപ്പിച്ച സമൂഹ യോഗാഭ്യാസ പരിപാടിയിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

യോഗ, സിദ്ധ, ആയുർവേദം തുടങ്ങിയവയിലൂടെ രാജ്യത്തിൻ്റെ പരമ്പരാഗത വെൽനെസ് സംവിധാനങ്ങളുടെ സാധ്യതകൾ കേന്ദ്ര ഗവണ്മെന്റ് പൂർണ്ണമായും പ്രയോജനപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.വെൽനസ് ടൂറിസത്തിനായുള്ള ഈ സമഗ്രമായ സമീപനം ഇപ്പോൾ ടൂറിസം വ്യവസായത്തിലുടനീളം ലക്ഷ്യസ്ഥാനങ്ങൾ, റിസോർട്ടുകൾ, സ്പാകൾ, ഹോട്ടലുകൾ, മറ്റ് ചെറുകിട ബിസിനസ്സുകൾ തുടങ്ങിയവയ്ക്ക് പ്രധാന അവസരങ്ങൾ സൃഷ്ടിക്കുന്നുവെന്നും കേന്ദ്ര മന്ത്രിപറഞ്ഞു.

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്രമുഖ ഫൊറൻസിക് വിദഗ്ധ ഡോ. ഷെർളി വാസു അന്തരിച്ചു

കോഴിക്കോട് : പ്രമുഖ ഫൊറൻസിക് വിദഗ്ധ ഡോ. ഷെർളി വാസു(68) അന്തരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച അനേകം കേസുകൾക്ക് തുമ്പുണ്ടാക്കിയ ഫൊറൻസിക് സർജൻമാരിൽ ഒരാളാണ്.നിലവിൽ...

പ്രിന്റ് ചെയ്ത ഡ്രൈവിങ് ലൈസന്‍സും ആർ സി ബുക്കും ഒഴിവാക്കാൻ മോട്ടോർ വകുപ്പ്

തിരുവനന്തപുരം : പ്രിന്റ് ചെയ്ത ഡ്രൈവിങ് ലൈസന്‍സും ആർ സി ബുക്കും ഒഴിവാക്കാൻ മോട്ടര്‍ വാഹന വകുപ്പ്.പരിവാഹൻ സൈറ്റ് വഴി ഡിജിറ്റലാക്കാനാണ് തീരുമാനം. ആദ്യഘട്ടമെന്ന നിലയില്‍ പ്രിന്റ് ചെയ്ത ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നത്...
- Advertisment -

Most Popular

- Advertisement -