ആലപ്പുഴ : ഹോട്ടലിൽ മുറിയെടുത്ത് ഇരുതലമൂരിയെ വിൽനെത്തിയ യുവാക്കള്‍ പിടിയിലായി.ആലപ്പുഴ സ്വദേശി അഭിലാഷ്, കായംകുളം സ്വദേശി ഹരികൃഷ്‌ണൻ എന്നിവരാണ് പിടിയിലായത് . രഹസ്യവിവരം ലഭിച്ച വനപാലകർ ആലപ്പുഴ മുല്ലയ്‌ക്കലിലെ സ്വകാര്യ ഹോട്ടലിൽ മുറിയെടുത്ത ഇവരെ ഇരുതലമൂരി വാങ്ങാനെന്ന വ്യാജേനയെത്തി പിടികൂടുകയായിരുന്നു. കരികുളം ഫോറസ്‌റ്റ് സ്‌റ്റേഷൻ ഡെപ്യൂട്ടി റെയ്‌ഞ്ച് ഓഫീസർ റോബിൻ മാർട്ടിന്റെ നേതൃത്വത്തിലുള്ള സംഘം റാന്നി ഫ്ലൈയിങ് സ്വാഡുമായി ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത് . രണ്ടുപേരെയും റാന്നി മജിസ്ട്രേറ്റ് കോടതി റിമാൻഡുചെയ്തു.