തിരുവനന്തപുരം: കേരളത്തോട് കേന്ദ്രം ഒരിക്കലും വിവേചനം കാണിച്ചിട്ടില്ലെന്നും ഭരിക്കുന്ന സംസ്ഥാന സർക്കാരുകൾക്കു നൽകിയതിനു തുല്യമായ പരിഗണന കേരളത്തിനു നൽകാൻ ശ്രമിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി .ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം .കേരളത്തിൽ ശത്രുക്കളായി അഭിനയിക്കുന്ന കോൺഗ്രസ്, കമ്യൂണിസ്റ്റ് നേതാക്കൾ കേരളത്തിനു പുറത്ത് ബെസ്റ് ഫ്രണ്ട്‌സ് ആണെന്നും അദ്ദേഹം പറഞ്ഞു .
ഇത്തവണ ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി രണ്ടക്കം കടക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു .ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കി ഭാരതത്തെ മാറ്റുമെന്നും അതാണ് മോദിയുടെ ഗ്യാരണ്ടിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ചടങ്ങിൽ പി.സി.ജോർജിന്റെ കേരള ജനപക്ഷം പാർട്ടി ബിജെപിയിൽ ലയിച്ചു.