Tuesday, April 22, 2025
No menu items!

subscribe-youtube-channel

HomeSpiritualപന്തളം യൂണിയൻ...

പന്തളം യൂണിയൻ മറ്റപ്പള്ളി എസ് എൻ ഡി പി ശാഖ : ഗുരുക്ഷേത്ര സമർപ്പണം

നൂറനാട് : എസ് എൻ ഡി പി യോഗം പന്തളം യൂണിയനിലെ മറ്റപ്പള്ളി 6475-ാംനമ്പർ ശാഖാ യോഗം പുതുതായി പണികഴിപ്പിച്ച ഗുരു ക്ഷേത്രസമർപ്പണവും ഗുരുദേവ ശിലാ വിഗ്രഹ പ്രതിഷ്ഠയും 17, 18, 19 തീയതികളിൽ നടക്കും. ശിവഗിരി മഠം ശ്രീമദ് ദിവ്യാനന്ദഗിരി സ്വാമികളുടെയും, ക്ഷേത്രതന്ത്രി അഡ്വക്കേറ്റ് പെരിങ്ങനാട് രതീഷ് ശശിയുടെയും മുഖ്യ കാർമികത്വത്തിൽ പ്രതിഷ്ഠാ ചടങ്ങുകൾ നടക്കുക.

17 ന് രാവിലെ 8 ന് ശാഖാ യോഗം പ്രസിഡൻറ് നിഖിൽ രാജ് നടരാജൻ പതാക ഉയർത്തും.11.20 ന് പന്തളം എസ്എൻഡിപി യൂണിയൻ കൗൺസിലർ രേഖ അനിൽഅനുഗ്രഹ പ്രഭാഷണം നടത്തും.ഉച്ചയ്ക്ക് 1 ന് ഗുരുപ്രസാദ വിതരണം. 1.30 മുതൽ വിഗ്രഹ ഘോഷയാത്ര പന്തളം എസ്എൻഡിപി യൂണിയൻ പ്രസിഡൻറ് അഡ്വക്കേറ്റ്സിനിൽ മുണ്ടപ്പള്ളിയുടെയും, സെക്രട്ടറി ഡോക്ടർ എ .വി . ആനന്ദരാജന്റെയും, വൈസ് പ്രസിഡൻറ് ടി .കെ. വാസവന്റെയും, ചെങ്ങന്നൂർ യൂണിയൻ അഡ്മിനിട്രേറ്റിവ് സുരേഷ് പരമേശ്വരൻ യൂണിയൻ ഭാരവാഹികൾ ശാഖ ഭാരവാഹികൾ ശാഖാ അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ ഗുരുദേവ ശിലാവിഗ്രഹം സമർപ്പിക്കുന്ന മറ്റപ്പള്ളി ഗോവിന്ദ ഭവനത്തിൽ സുഭാഷ് ചന്ദ്ര ശില്പിയിൽ നിന്നും ഗുരുദേവ ശിലാവിഗ്രഹം ഏറ്റുവാങ്ങി ശാഖാ ഭാരവാഹികളെ ഏൽപ്പിക്കും.തുടർന്ന് വിവിധയിടങ്ങളിലെ  സ്വീകരണങ്ങൾ ഏറ്റുവാങ്ങി മാവിള ജംഗ്ഷനിൽ എത്തിച്ചേരുകയും. അവിടെ നിന്ന് താലപ്പൊലി മുത്തുക്കുടകൾ വാദ്യമേളം നാമജപം എന്നീ അകമ്പടിയോടുകൂടി ഗുരുക്ഷേത്രത്തിൽ എത്തിച്ചേരും.
രാത്രി 8ന് കുമാരി നിവേദിത മനോജ് അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങൾ 9 മുതൽ ഭക്തി ഗാനസുധ.

18ന് രാവിലെ 11 ന് കോട്ടയം ഗുരുനാരായണ സേവാ നികേതൻ ആശാപ്രദീപ് നടത്തുന്ന അനുഗ്രഹപ്രഭാഷണം.ഉച്ചയ്ക്ക് 1ന് പ്രസാദവിതരണം വൈകിട്ട് മൂന്നിന് ശ്രീനാരായണഗുരുദേവ സന്ദേശ സമ്മേളനം ശാഖ പ്രസിഡൻറ് നിഖിൽ രാജ് നടരാജൻ്റെ അധ്യക്ഷതയിൽ കൂടുന്ന യോഗം പന്തളം എസ്എൻഡിപി യൂണിയൻ പ്രസിഡൻറ് അഡ്വക്കറ്റ് സിനിൽ മുണ്ടപ്പള്ളി ഉദ്ഘാടനം നിർവഹിക്കും. യൂണിയൻ സെക്രട്ടറി ഡോക്ടർ എ.വി.ആനന്ദരാജ്  ശ്രീനാരായണ സന്ദേശംനൽകും .യൂണിയൻ വൈസ് പ്രസിഡൻറ് ടി. കെ. വാസവൻ മുഖ്യപ്രഭാഷണം നടത്തും. ടിവി ഫ്രെയിം സനൽ മറ്റപ്പള്ളി, എസ്എസ്എൽസി പ്ലസ് ടു വിദ്യാർത്ഥികൾ എന്നിവരെ അനുമോദിക്കും. വൈകിട്ട് 5 30ന് താഴികക്കുട സമർപ്പണം . രാത്രി 7 ന് കുമാരി അക്ഷയ ഗിരീഷ് അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങൾ. 7.30 ന് കൈകൊട്ടിക്കളി

19ന് രാവിലെ 9 ന് ഗുരുദേവ ശില വിഗ്രഹ പ്രതിഷ്ഠ.10 ന് ഗുരുക്ഷേത്ര സമർപ്പണ സമ്മേളനം പന്തളം യൂണിയൻ പ്രസിഡൻറ് അഡ്വക്കേറ്റ്സിനിൽ മുണ്ടപ്പള്ളിയുടെ അധ്യക്ഷതയിൽ കൂടുന്ന യോഗം എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഗുരുക്ഷേത്രസമർപ്പണവും സമ്മേളന ഉദ്ഘാടനവും നടത്തും. ശിവഗിരി മഠം ശ്രീമദ് ദിവ്യാനന്ദഗിരി സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തും.യൂണിയൻ വൈസ് പ്രസിഡൻറ് ടി കെ വാസവൻ മുഖ്യപ്രഭാഷണം നടത്തും.  ഉച്ചയ്ക്ക് 1ന് പ്രസാദവിതരണം.രാത്രി 7 ന് ഹരിപ്പാട് ശ്രീ രാധേയം ഭജൻസ് അവതരിപ്പിക്കുന്ന നാമജപലഹരി തുടങ്ങിയ പരിപാടികളോടുകൂടി നടക്കുമെന്ന് മറ്റപ്പള്ളി ശാഖ പ്രസിഡൻറ് നിഖിൽ രാജ് നടരാജൻ, വൈസ് പ്രസിഡൻറ് രഞ്ജിത്ത്. പി, സെക്രട്ടറി കെ. ഉദയഭാനു ,എന്നിവർ പറഞ്ഞു. ഗുരുക്ഷേത്ര ശിൽപ്പി ഗുരുകൃപ കൺസഷൻ ജി രാജീവ് കൃഷ്ണപുരം ആണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ലക്ഷ്മീനാരായണ ക്ഷേത്രത്തിൽ  മഹാപിതൃപൂജയും തർപ്പണ ചടങ്ങുകളും നടന്നു.

തിരുവല്ല: പെരിങ്ങര ലക്ഷ്മീനാരായണ ക്ഷേത്രത്തിൽ കർക്കിടകവാവിനോട നുബന്ധിച്ച് മഹാ പിതൃപൂജയും തർപ്പണ ചടങ്ങുകളും നടന്നു. ശ്രാദ്ധമന്ത്രങ്ങളുടെ ജപത്തിനു ശേഷം ഭക്തർ ബലിയുടെ അന്നം പുഴയിൽ സമർപ്പിച്ചു. ചടങ്ങുകൾക്ക്  രമേശ് ഇളമൺ നമ്പൂതിരി, കൃഷ്ണൻ...

കെഎസ്ആർടിസി ബസ് കർണാടകയിൽ അപകടത്തിൽ പെട്ടു: ഡ്രൈവർക്ക് ദാരുണാന്ത്യം

മലപ്പുറം : മലപ്പുറം ഡിപ്പോയിൽ നിന്ന് യാത്രതിരിച്ച കെ എസ് ആർ ടി സി ബസ് കർണാടകയിൽ വച്ച് അപകടത്തിൽ പെട്ടു .അപകടത്തിൽ ബസ് ഡ്രൈവർ മരിച്ചു.മലപ്പുറം ഡിപ്പോയിലെ ഡ്രൈവർ തിരൂർ സ്വദേശി...
- Advertisment -

Most Popular

- Advertisement -