തിരുവല്ല : പുഷ്പഗിരി ക്യാൻസർ സെന്ററിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് ക്യാൻസർ അതിജീവിതരുടെ സംഗമം അതിജീവനം 2024 ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്തു. കാലതാമസം ഇല്ലാതെയുള്ള രോഗനിർണയവും ചികിത്സയും ക്യാൻസറിനെ അതിജീവിക്കാൻ അത്യന്താപേക്ഷിതമാണെന്ന് മന്ത്രി പറഞ്ഞു. പുഷ്പഗിരി ആശുപത്രിയുടെ സേവനം മഹത്തരമാണെന്നും പ്രാരംഭഘട്ടത്തിൽ തന്നെയുള്ള രോഗനിർണയത്തിൽ പുഷ്പഗിരി കൂടുതൽ മുൻപന്തിയിലേക്ക് വന്നതിലുള്ള സന്തോഷവും അദ്ദേഹം സൂചിപ്പിച്ചു.
തിരുവല്ല അതിരൂപത മെത്രാപ്പോലിത്ത ഡോ. തോമസ് മാർ കൂറിലോസ്, തിരുവല്ല എം എൽ എ അഡ്വ. മാത്യു ടി. തോമസ്, പുഷ്പഗിരി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സിഇഒ ഡോ. ഫിലിപ്പ് പയ്യമ്പള്ളിൽ, പുഷ്പഗിരി ഓങ്കോളജി വിഭാഗം മേധാവി ഡോ. വി യു തങ്കമ്മ, അസോസിയേറ്റ് പ്രൊഫസർ ഡോ. ജെൻസി ജോയ്, ഡോ. അബു അബ്രഹാം കോശി, പുഷ്പഗിരി ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. അബ്രഹാം വർഗീസ്, തിരുവല്ല നഗരസഭ വൈസ് ചെയർമാൻ ജിജി വട്ടശ്ശേരിൽ തുടങ്ങിയ പ്രസംഗിച്ചു.