Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeSpiritualതിരിച്ചുവരവിന്റെ കാലമായി...

തിരിച്ചുവരവിന്റെ കാലമായി നോമ്പ് മാറണം:  ഫാ സരിഷ് തൊണ്ടാംകുഴി 

തിരുവല്ല: ജീവിതത്തിലെ ചില മനോഭാവങ്ങളിൽ നിന്ന് മനുഷ്യനിലേക്കും ദൈവത്തിലേക്കും തിരിയേണ്ട കാലമായി നോമ്പ് പരിണമിക്കണമെന്ന് ഫാ. സരിഷ് തൊണ്ടാംകുഴി പറഞ്ഞു.  തിരുവല്ല വിജയ ഇന്റർനാഷണൽ കൺവൻഷൻ സെന്ററിൽ നടക്കുന്ന ക്നാനായ കൺവൻഷൻ നാലാം ദിവസത്തെ വചന ശുശ്രൂഷ നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.  ക്നാനായ സമുദായ വലിയ മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് കുര്യാക്കോസ് മോർ സേവേറിയോസ് അധ്യക്ഷത വഹിച്ചു.

ബിനു തോമസ് മാളിയേക്കൽ ധ്യാനത്തിന് നേതൃത്വം നൽകി. ക്നാനായ അസോസിയേഷൻ പ്രസിഡന്റ്‌ ഫാ.വി ഐ  എബ്രഹാം ഇളയശ്ശേരിൽ, സമുദായ സെക്രട്ടറി ടി ഒ എബ്രഹാം തോട്ടത്തിൽ, ട്രസ്റ്റി ടി സി തോമസ് തോപ്പിൽ, ഫാ. ബിബി എബ്രഹാം കിഴക്കേമുറിയിൽ, തോമസുകുട്ടി തേവരുമുറിയിൽ, സുവിശേഷ സമാജം വൈസ്  പ്രസിഡണ്ട് ഫാ ബെന്നി എബ്രഹാം മാമലശ്ശേരിൽ, ജനറൽ സെക്രട്ടറി ജിജി എബ്രഹാം കറുകേലിൽ, സജി മുണ്ടക്കൽ, എം പി തോമസ് മംഗലത്ത്, തങ്കച്ചൻ ഇടയാടിച്ചിറ എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓണപ്പൂജകൾ : ശബരിമല നട ഇന്ന് തുറക്കും

ശബരിമല: ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട തിങ്കളാഴ്ച വൈകീട്ട് 5.30-ന് തുറക്കും. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ കാർമികത്വത്തിൽ മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. തുടർന്ന് പതിനെട്ടാം പടിയിറങ്ങി...

ഓണം വിപണി: ആലപ്പുഴ ജില്ലയിൽ 14 ത്രിവേണി സൂപ്പർമാർക്കറ്റുകളും, 118 ഓണച്ചന്തകളും

ആലപ്പുഴ: സഹകരണ വകുപ്പ് കൺസ്യൂമർഫെഡിന്റെയും ആലപ്പുഴ ഗവൺമെന്റ് സർവ്വന്റ്‌സ് സഹകരണ ബാങ്കിന്റെയും സംയുക്താഭിമുഖ്യത്തിൽ ആരംഭിച്ച 'സഹകരണ ഓണം വിപണിക്ക്‌' ജില്ലയിൽ തുടക്കമായി. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ നാസർ ഉദ്ഘാടനവും എച്ച്...
- Advertisment -

Most Popular

- Advertisement -