Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeEducation13,000 അധ്യാപകർ...

13,000 അധ്യാപകർ AI പരിശീലനം പൂർത്തിയാക്കി

തിരുവനന്തപുരം : പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും കൈറ്റിന്റെയും നേതൃത്വത്തിൽ നടന്നു വരുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള പരിശീലനം 13,000 ഹൈസ്‌കൂൾ, ഹയർസെക്കൻഡറി അധ്യാപകർ പൂർത്തിയാക്കി. അടുത്ത ബാച്ചുകൾ സംസ്ഥാനത്ത് 140 കേന്ദ്രങ്ങളിലായി മെയ് 23-നും 27-നും മൂന്നു ദിവസ പരിശീലനം ആരംഭിക്കും. അവധിക്കാലത്ത് ഇതോടെ 20,000 അധ്യാപകർക്കുള്ള പരിശീലനം പൂർത്തിയാകും.

ആഗസ്റ്റ് മാസത്തോടെ 80,000 വരുന്ന ഹൈസ്‌കൂൾ, ഹയർസെക്കന്ററി അധ്യാപകർക്കും പരിശീലനം പൂർത്തിയാക്കും. തുടർന്ന് പ്രൈമറി അധ്യാപകർക്കും ഈ മേഖലയിൽ പരിശീലനം നൽകും. 2025 ജനുവരിയോടെ സംസ്ഥാനത്തെ രണ്ട് ലക്ഷത്തോളം അധ്യാപകർക്ക് സമ്മറൈസേഷൻ, ഇമേജ് ജനറേഷൻ, പ്രോംപ്റ്റ് എൻജിനിയറിങ്, പ്രസന്റേഷൻ-ആനിമേഷൻ നിർമാണം, ഇവാലുവേഷൻ എന്നീ മേഖലകളിൽ എ.ഐ പരിശീലനം പൂർത്തിയാക്കും. ഓരോ അധ്യാപകരും ഇന്റർനെറ്റ് സൗകര്യമുള്ള പ്രത്യേകം പ്രത്യേകം ലാപ്‌ടോപ്പുകളുടെ സഹായത്തോടെയാണ് പരിശീലനം നേടുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ക്രിക്കറ്റു കളിക്കിടെ മിന്നലേറ്റ് യുവാവ് മരിച്ചു

ആലപ്പുഴ : എടത്വ കൊടുപ്പുന്നയിൽ പാടത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്ന യുവാവ് മിന്നലേറ്റു മരിച്ചു.ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു. കൊടുപ്പുന്ന പുതുവല്‍ വീട്ടില്‍ അഖില്‍ പി. ശ്രീനിവാസന്‍ (29) ആണ് മരിച്ചത്.വൈകിട്ട് മൂന്നരയോടെയാണ് സംഭവം.പരുക്കേറ്റ അഖിലിനെ...

ശബരിമലയിലെ സ്വർണത്തിൽ  തിരിമറി നടന്നത് വ്യക്തമാണ് : ഹൈക്കോടതി

കൊച്ചി : ശബരിമലയിലെ സ്വർണത്തിൽ  തിരിമറി നടന്നത് വ്യക്തമാണെന്ന് ഹൈക്കോടതി. സ്വർണപ്പാളിയിൽ 475 ഗ്രാമോളം നഷ്ടമായെന്ന് ഹൈക്കോടതി വ്യക്തമാക്കി. നിഷ്പക്ഷ അന്വേഷണം വേണമെന്ന് പറഞ്ഞ കോടതി പോലീസ് മേധാവിയെ കേസിൽ കക്ഷി ചേർത്തു....
- Advertisment -

Most Popular

- Advertisement -