Thursday, October 16, 2025
No menu items!

subscribe-youtube-channel

HomeNewsഓണത്തിന് ഒരു...

ഓണത്തിന് ഒരു റേഷന്‍ കാര്‍ഡിന് 20 കിലോ അരി 25 രൂപ നിരക്കില്‍ ലഭിക്കും: മന്ത്രി ജി ആര്‍ അനില്‍

തിരുവനന്തപുരം: ഓണത്തിന് ഒരു റേഷന്‍ കാര്‍ഡിന് 20 കിലോ അരി 25 രൂപ നിരക്കില്‍ ലഭിക്കുമെന്ന് മന്ത്രി ജി ആര്‍ അനില്‍. ബി.പി.എല്‍- എ.പി എല്‍ കാര്‍ഡ്  വ്യത്യാസം ഇല്ലാതെ ലഭിക്കുമെന്നും 250 ല്‍ അധികം ബ്രാന്‍ഡഡ് നിത്യോപയോഗ സാധനങ്ങള്‍ക്ക് ഓഫറുകള്‍ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. വെളിച്ചെണ്ണയുടെ വില മാര്‍ക്കറ്റില്‍ കുറച്ചു വരുവാനുള്ള കാര്യങ്ങള്‍ അന്തിമഘട്ടത്തിലാണെന്നും ഓണക്കിറ്റ് നാലാം തീയതിക്കുള്ളില്‍ വിതരണം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

പുറത്തിറക്കിയ സപ്ലൈകോയുടെ ശബരി ബ്രാന്‍ഡിലെ പുതിയ ഉല്‍പ്പന്നങ്ങള്‍ ഓണം പ്രമാണിച്ച്‌ വലിയ വില കുറവില്‍ ലഭിക്കുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് വെളിച്ചെണ്ണയുടെ വില പിടിച്ചു നിർത്താൻ സര്‍ക്കാരിന് സാധിച്ചു. വെളിച്ചെണ്ണയുടെ വില 457രൂപക്ക് എത്തിച്ചുവെന്നും ഓഗസ്റ് 25ന് ഓണ ചന്തയ്ക്ക് സബ്‌സിഡി വെളിച്ചെണ്ണ എത്തുമെന്നും മന്ത്രി സൂചന നൽകി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

രാജീവ് ചന്ദ്രശേഖറിനെതിരായ ആരോപണം: ശശി തരൂരിനെതിരെ കേസ്

തിരുവനന്തപുരം:തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്റെ പരാതിയിൽ യുഡിഎഫ് സ്ഥാനാർഥി ശശി തരൂരിനെതിരെ കേസ്. രാജീവ് ചന്ദ്രശേഖർ തീരദേശമേഖലയിൽ പണം നൽകി വോട്ടു പിടിക്കുന്നതായി ചാനൽ അഭിമുഖത്തിൽ ശശി തരൂർ...

ശബരിമലയിൽ നാളെ വിഷുക്കണി ദർശനം

ശബരിമല : ശബരിമലയിൽ നാളെ പുലർച്ചെ വിഷുക്കണി ദർശനം ആരംഭിക്കും. ഇന്ന് രാത്രി 9.30 ന് അത്താഴപൂജയ്ക്ക് ശേഷം ശ്രീ കോവിലിൽ വിഷുക്കണി ഒരുക്കും. അതിന് ശേഷം ഹരിവരാസനം പാടി നട അടയ്ക്കും. വിഷു ദിനമായ...
- Advertisment -

Most Popular

- Advertisement -