പരീക്ഷ എഴുതുന്നതിൽ വേഗത വളരെ കുറവായിരുന്നത് മനസിനെ വല്ലാതെ വിഷമിപ്പിച്ചപ്പോൾ പരീക്ഷ ഹാളിലേക്ക് പോകുന്നവഴിയിലെ പള്ളിയിൽ എഴുതി കാണപ്പെട്ട ‘ഭവപ്പെടേണ്ട ഞാൻ നിന്നോട് കൂടെയുണ്ട് എന്ന ബൈബിൾ വാക്യമാണ് തനിക്ക് ആത്മ ധൈര്യം തന്നതെന്നും പാർവതി പറഞ്ഞു. സ്കൂൾ പഠനകാലത്തു അപകടത്തിൽ പാർവതിയുടെ വലതുകൈ നഷ്ടപ്പെട്ടിരുന്നു .
ഇരുന്നൂറാം എപ്പിസോഡ് ആഘോഷങ്ങൾ ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് ഉത്‌ഘാടനം ചെയ്യുകയും പാർവതിക്ക് സ്വർണ നാണയം സമ്മാനിക്കുകയും ചെയ്തു.
പുതിയ കാൽവെപ്പിൽ ജീവിതത്തിനു സ്വർണ ശോഭ ഉണ്ടാവട്ടെ എന്ന് മാർ ഗ്രീഗോറിയോസ് ആശംസിച്ചു.സെൻട്രൽ കസ്റ്റംസ് ഡയറക്‌ടർ ജനറൽ ഡോ. ബിജു ജേക്കബ് ,ഞായർപള്ളിക്കൂടം സംവിധായകനും അവതാരകനുമായ ഡോ. സന്തോഷ് ജി. തോമസ്,ഓർത്തഡോക്സ് സഭ ഓൺലൈൻ ഗ്ലോബൽ സൺഡേസ്കൂൾ കോ ഓർഡിനേറ്റർ ഷെറി ജേക്കബ് കുരിയൻ, സെമിനാരി മാനേജർ
കെ വീ പോൾ റമ്പാൻ, മതമറിയം ആശ്രമം മാനേജർ ഫാ. എബ്രഹാം തോമസ് എന്നിവർ സംസാരിച്ചു