കണ്ണൂർ : ഇരിക്കൂർ കല്യാട് വീട്ടിൽ നിന്ന് 30 പവനും നാലുലക്ഷം രൂപയും കാണാതായി. പിന്നീട് വീട്ടിലെ മരുമകളെ കർണാടകയിലെ സാലിഗ്രാമിലെ ഒരു ലോഡ്ജിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.കല്യാട് സ്വദേശി എ. പി സുഭാഷിന്റെ ഭാര്യ ഹുൻസൂർ സ്വദേശിയായ ദർശിത(22)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.കൂടെയുണ്ടായിരുന്ന ആൺ സുഹൃത്ത് കർണാടക പെരിയപട്ടണം സ്വദേശി സിദ്ധരാജുവിനെ (22) സാലിഗ്രാം പൊലീസ് അറസ്റ്റ് ചെയ്തു .
വെള്ളിയാഴ്ച വൈകിട്ടാണ് 30 പവൻ സ്വർണവും നാലുലക്ഷം രൂപയും ദർശിതയുടെ കണ്ണൂരിലുള്ള ഭർതൃ വീട്ടിൽ നിന്നും മോഷണം പോയതായി അറിയുന്നത് .അന്ന് രാവിലെ ദർശിത കല്യാട്ടെ വീട്ടിൽ നിന്നു മകളുമായി സ്വന്തം നാടായ കർണാടകയിലെ ഹുൻസൂറിലേക്ക് പോയിരുന്നു.ദർശിതയാണ് മോഷണം നടത്തിയതെന്നാണ് പൊലീസ് നിഗമനം .
കർണാടകയിലെ സ്വന്തം വീട്ടിൽ കുട്ടിയെ ഏൽപ്പിച്ച ശേഷമാണ് ദർഷിത ആൺസുഹൃത്തിനൊപ്പം ലോഡ്ജിലേക്ക് പോയത്.ലോഡ്ജിൽ വച്ച് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായതായും സിദ്ധരാജു ദർശിതയുടെ വായിൽ ഇലക്ട്രിക് ഡിറ്റനേറ്റർ തിരുകി വൈദ്യുതി കടത്തിവിട്ട് പൊട്ടിച്ച് കൊല്ലുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.