തിരുവല്ല: കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രത്തിൽ നാല്പതാമത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രത്തിന് നാളെ തുടക്കമാകും
രാവിലെ 5 മണിയോടെ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെയാണ് മഹാസത്രത്തിന് തുടക്കം കുറിക്കുക ഏഴുമണിക്ക് വിഷ്ണു സഹസ്ര നാമജപം ഏഴര മുതൽ ഉച്ചയ്ക്ക് മൂന്ന് മണി വരെ ശ്രീമദ് ഭാഗവത മാഹാത്മ്യ പാരായണം ശ്രീമന്നാരായണീയ പാരായണം എന്നിവ നടക്കും.
ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച യജ്ഞ വേദിയിൽ സ്ഥാപിക്കുവാനുള്ള കൃഷ്ണവിഗ്രഹവും വഹിച്ചുകൊണ്ടുള്ള ചൈതന്യ രധ ഘോഷയാത്രയും തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച ഗ്രന്ഥവും കൊടി കൂറയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്രയും അമ്പലപ്പുഴയിൽ നിന്നും ആരംഭിച്ച കൊടിമര ഘോഷയാത്രയും വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഉച്ചയ്ക്ക് 12 മണിയോടെ തിരുവല്ല മുത്തൂർ ആൽത്തറ ജംഗ്ഷനിൽ സംഗമിക്കും.
അവിടെ നിന്നും ഇരുചക്ര വാഹനങ്ങളുടെയും വിവിധ വാഹനങ്ങളുടെയും അകമ്പടിയോടെ തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ എത്തിച്ചേരും.
നാലുമണിക്ക് മഹാ ഘോഷയാത്രയായി താലപ്പൊലിയുടെയും കൃഷ്ണന്റെയും രാധയുടെയും വേഷമണിഞ്ഞ ബാലിക ബാലന്മാരും കൃഷ്ണ വിഗ്രഹം ഏന്തിയ അമ്മമാരും അകമ്പടിയായി 4 മണിയോടെ കാവുംഭാഗം ജംഗ്ഷനിൽ എത്തുമ്പോൾ രഥ ഘോഷയാത്രകൾക്ക് സ്വീകരണം നൽകും
അവിടെ നിന്നും സ്വീകരിച്ച് ക്ഷേത്രത്തിൽ എത്തിച്ചേരുന്ന കൃഷ്ണ വിഗ്രഹം 4.30 ഓടെ സത്ര വേദിയിൽ പ്രതിഷ്ഠിക്കും. കൊടിയേറ്റ് നടക്കും.
തുടർന്ന് സത്ര സമാരംഭ സഭ ആരംഭിക്കും.തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എസ് പ്രശാന്ത് അദ്ധ്യക്ഷത വഹിക്കും.
മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ മഹാസത്രം ഉത്ഘാടനം നിർവഹിക്കും. സന്യാസ ശേഷ്ഠരും , ആചാര്യൻമാരും സത്രത്തിൽ പങ്കാളികളാകും. ഭാഗവതാചാര്യൻ വാച്ച വാധ്യാൻ സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ ശ്രീമദ് ഭാഗവത മാഹാത്മ്യ പ്രഭാഷണം ഏഴുമണിക്ക് നടക്കും 8 30 ന് ഭജന നാമ സങ്കീർത്തനം എന്നിവ ആദ്യ ദിനത്തിൽ ഉണ്ടാകും