Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsനെൽകർഷക സംരക്ഷണ...

നെൽകർഷക സംരക്ഷണ സമിതി  സംസ്ഥാന സമ്മേളനത്തിൽ  500 കർഷകരെ പങ്കെടുപ്പിക്കും

തിരുവല്ല : നെൽകർഷക സംരക്ഷണ സമിതി ( എൻ.കെ.എസ്. എസ്) ഒന്നാം സംസ്ഥാന സമ്മേളനത്തിൽ അപ്പർകുട്ടനാട്ടിൽ നിന്നും 500 കർഷകരെ പങ്കെടുപ്പിക്കാൻ അപ്പർകുട്ടനാട് നെൽ കർഷക സമിതി വാർഷികയോഗം തീരുമാനിച്ചു. ഈ മാസം 16, 17, 18 തീയതികളിൽ മാമ്പുഴ ക്കേരി ജോസഫ് മുരിക്കൻ നഗറിലാണ് എൻ.കെ.എസ്.എസ് സംസ്ഥാന സമ്മേളനം നടക്കുക.
പെരിങ്ങര സ്വാമിപാലം ജംഗ്ഷനിൽ നടന്ന അപ്പർ കുട്ടനാട് നെൽകർഷക സമിതി വാർഷികയോഗം എൻ.കെ.എസ്.എസ് രക്ഷാധികാരി വി.ജെ. ലാലി ഉദ്ഘാടനം ചെയ്തു.

സമിതി പ്രസിഡൻ്റും എൻ.കെ.എസ്.എസ് രക്ഷാധികാരിയുമായ  സാം ഇപ്പൻ അദ്ധക്ഷത വഹിച്ചു.എൻ.കെ.എസ്.എസ് പ്രസിഡൻ്റ് റജീന അഷ്റഫ് മുഖ്യപ്രഭാഷണം നടത്തി. എൻ.കെ.എസ്.എസ് ജനറൽ സെക്രട്ടറി സോണിച്ചൻ പുളിങ്കുന്ന് ,വർക്കിംഗ് പ്രസിഡൻ്റ് പി.ആർ.സതീശൻ, ലാലിച്ചൻ പള്ളിവാതുക്കൽ, സെക്രട്ടറി വിനോദ് കോവൂർ, അഡ്വ. ജനു മാത്യു. സോണി കളരിക്കൽ, തോമസ് കോവൂർ എന്നിവർ പ്രസംഗിച്ചു.

പുതിയ ഭാരവാഹികളായി സാം ഈപ്പൻ (പ്രസിഡൻ്റ്), സണ്ണി തോമസ് (സെക്രട്ടറി), രാജൻ വറുഗീസ് (ജോ. സെക്രട്ടറി). വിനോദ് കോവൂർ (വർക്കിംഗ് പ്രസിഡൻ്റ്), സോണി കളരിക്കൽ (ട്രഷറാർ) എന്നിവരെയും, കമ്മറ്റി അംഗങ്ങളായി സുനിൽ സഖറിയ, മോനി കൂടത്തിങ്കൽ, തങ്കച്ചൻ കോയിപ്പുറത്ത് , ജോർജ്ജുകുട്ടി വലിയ വീട്ടിൽ, അജു ഉമ്മൻ, ജോസുകുട്ടി, അനുരാജ്, ദാനിയേൽ ഇടുക്കുള, എബിസൺ, ചെല്ലപ്പൻ, വി.ടി.മർക്കോസ്, പി.വി.ജോസ്, സനൽ, ബിജു പനക്കുരുമ്പേൽ,സിറിയക്ക് കെ.കെ, എം.കെ.കുര്യൻ പ്രസാദ് കറുകയിൽ എന്നിവരേയും തെരഞ്ഞെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 23-07-2024 Sthree Sakthi SS-425

1st Prize Rs.7,500,000/- (75 Lakhs) SJ 118247 (MOOVATTUPUZHA) Consolation Prize Rs.8,000/- SA 118247 SB 118247 SC 118247 SD 118247 SE 118247 SF 118247 SG 118247 SH 118247 SK 118247...

കുവൈറ്റ് തീപിടുത്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങി

തിരുവല്ല: കുവൈറ്റ് മംഗഫിൽ ഉണ്ടായ  തീപിടുത്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ജില്ലാ അതിർത്തിയായ ഇടിഞ്ഞില്ലത്ത്  ഏറ്റുവാങ്ങി. ഇന്ന് ഉച്ചയ്ക്ക് 3.30 മണിയോടെ ആലപ്പുഴ ജില്ലാ കളക്ടർ അലക്സ് വർഗീസ്, പത്തനംതിട്ട ജില്ലാ കളക്ടർ എസ്....
- Advertisment -

Most Popular

- Advertisement -