ദിസ്പൂർ : രാജധാനി എക്സ്പ്രസ് ട്രെയിനിടിച്ച് എട്ട് ആനകൾ ചരിഞ്ഞു.അസമിലെ ഹൊജായിയിൽ പുലർച്ചെയാണ് സംഭവം.അപകടത്തിനു പിന്നാലെ ട്രെയിനിന്റെ എഞ്ചിനും അഞ്ച് കോച്ചുകളും പാളം തെറ്റി. അപകടത്തിൽ യാത്രക്കാർക്ക് ആർക്കും പരിക്കില്ലെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
സൈരംഗ്-ന്യൂഡൽഹി രാജധാനി എക്സ്പ്രസാണ് ആനക്കൂട്ടത്തെ ഇടിച്ചത്. ട്രാക്കിൽ ആനക്കൂട്ടത്തെ കണ്ട ഉടൻ തന്നെ ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് ഉപയോഗിച്ചെങ്കിലും ട്രെയിൻ ആനക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.അപകടത്തിനു പിന്നാലെ ട്രെയിൻ പാളം തെറ്റിയെങ്കിലും ആളപായമോ പരിക്കുകളോ ഉണ്ടായില്ല .






