Thursday, November 21, 2024
No menu items!

subscribe-youtube-channel

HomeNewsNationalവനിതാ ഡോക്ടറുടെ...

വനിതാ ഡോക്ടറുടെ കൊലപാതകം : ആശുപത്രി തകർത്ത് പ്രതിഷേധം

കൊൽക്കത്ത : കൊൽക്കത്തയിലെ ആർ.ജി. കർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ നടന്ന പ്രതിഷേധത്തിനിടെ ആക്രമണം. ആർ ജി കാർ മെഡിക്കൽ കോളേജിനും പൊലീസിനും നേരെ ആക്രമണമുണ്ടായി.ആശുപത്രിയിലെ അത്യാഹിതവിഭാ​ഗം പൂർണമായും തകർന്നു .സ്ഥലത്തുണ്ടായിരുന്ന വാഹനങ്ങൾക്കും കേടുപാടുണ്ടായി. തിരിച്ചറിയാനാകാത്ത 40 പേരുടെ ഒരു സംഘം ആശുപത്രി വളപ്പിൽ പ്രവേശിച്ച് അക്രമം അഴിച്ചുവിടുകയായിരുന്നു എന്നാണ് പോലീസ് വിശദീകരണം.

ഇന്നലെ രാത്രി 11:30നാണ് പ്രതിഷേധക്കാർക്ക് പിന്തുണ അറിയിച്ച് ഒരുകൂട്ടം ആളുകൾ ഡോക്ടർമാരുടെ പ്രതിഷേധ പന്തലിലേക്കെത്തിയത്. പ്രതിഷേധം അക്രമാസക്തമായതോടെ പോലീസ് കണ്ണിർവാതകവും ലാത്തിചാർജും പ്രയോ​ഗിച്ചു. ആക്രമണത്തിൽ പ്രതിഷേധക്കാർക്ക് പങ്കില്ലെന്നും പുറത്ത് നിന്നെത്തിയ സംഘമാണ് ആക്രമണം അഴിച്ചുവിട്ടതെന്നും ഡോക്ടർമാരുടെ സംഘടന വ്യക്തമാക്കി.സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജറിപ്പോർട്ടുകളാണ് ഇത്തരമൊരു അക്രമത്തിന് കാരണമെന്ന് കൊൽക്കത്ത പോലീസ് കമ്മിഷണർ വിനീത് ​ഗോയൽ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കുറ്റൂർ ഏറ്റുകടവ് പാടശേഖരത്തിൽ  കൊയ്ത്ത് തുടങ്ങി

തിരുവല്ല:  കുറ്റൂർ തെങ്ങേലി ഏറ്റുകടവ് പാടശേഖരത്തിൽ  കൊയ്ത്ത് തുടങ്ങി.  10 ഏക്കർ സ്ഥലത്തെ കൊയ്ത്ത് ആണ് തുടങ്ങിയത്. കഴിഞ്ഞ വർഷം 17 എക്കറിൽ ആയിരുന്നു കൃഷി ചെയ്തിരുന്നത്. കാലാവസ്ഥ അനുകൂലമായി നിന്നതിനാൽ വിളവെടുപ്പ്...

മണ്ണിന്റെ ആരോഗ്യമാണ് മനുഷ്യന്റെ ആരോഗ്യം- മന്ത്രി പി. പ്രസാദ്

ആലപ്പുഴ :  മണ്ണിന്റെ ആരോഗ്യമാണ് മനുഷ്യന്റെ ആരോഗ്യം. മണ്ണ് സംരക്ഷിക്കാതെ മനുഷ്യനെ സംരക്ഷിക്കാനാകില്ലെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. വിഷന്‍ ചേര്‍ത്തല 2026 പദ്ധതിയുടെ ഭാഗമായി ചേര്‍ത്തല നിയോജക മണ്ഡലത്തില്‍ മണ്ണ്...
- Advertisment -

Most Popular

- Advertisement -