ന്യൂഡൽഹി : കൊൽക്കത്തയിൽ വനിതാ ഡോക്ടറെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ചുള്ള ഡോക്ടര്‍മാരുടെ രാജ്യവ്യാപക സമരം തുടങ്ങി.ഇന്ന് രാവിലെ 6 മണി മുതൽ നാളെ രാവിലെ ആറുമണിവരെയാണ് ഐഎംഎയുടെ പ്രതിഷേധം.സംസ്ഥാനത്തെ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിൽ ഡോക്ടര്‍മാർ ഒ.പി ബഹിഷ്കരിക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ അറിയിച്ചു.അടിയന്തര പരിചരണം, അത്യാവശ്യ ചികിത്സകള്‍ തുടങ്ങി അവശ്യസേവനങ്ങൾ ലഭ്യമാകും.
സമരത്തിന് നഴ്സുമാരുടെ സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, വയനാട് ജില്ലയെ സമ്പൂർണ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മെഡിക്കൽ കോളേജ് ആശുപത്രികളിലും ഡെന്റൽ കോളേജ് ആശുപത്രികളിലും ഇന്ന് ഒ.പി ഉണ്ടാകില്ല.
ഡൽഹിയിൽ സമരം ശക്തമാക്കുമെന്ന് റസിഡന്റ് ഡോക്ടർമാർ അറിയിച്ചു. ജോലിസ്ഥലത്ത് ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും എതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമം ഉൾപ്പെടെ അഞ്ച് ആവശ്യങ്ങളാണ് ഐഎംഎ മുന്നോട്ട് വയ്‌ക്കുന്നത്.