Thursday, November 21, 2024
No menu items!

subscribe-youtube-channel

HomeNewsNationalഭൂമി കുംഭകോണം...

ഭൂമി കുംഭകോണം : സിദ്ധരാമയ്യയെ പ്രൊസിക്യൂട്ട് ചെയ്യാൻ ഗവർണർ അനുമതി നൽകി ​

ബെംഗളൂരു : മൈസൂരു ഭൂമി കുംഭകോണത്തിൽ കർണാടക മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യയെ വിചാരണ ചെയ്യാൻ ഗവർണർ അനുമതി നൽകി ​.മൈസൂരു അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റിയുടെ(MUDA) സ്ഥലം അനുവദിച്ചതിൽ ക്രമക്കേട് നടത്തിയെന്ന കേസിലാണ് നടപടി. പ്രദീപ് കുമാർ, ടിജെ എബ്രഹാം, സ്‌നേഹമയി കൃഷ്ണ എന്നിവരുടെ ഹർജിയെ തുടർന്നാണ് ഗവർണർ താവർചന്ദ് ഗെഹ്‌ലോട്ട് പ്രോസിക്യൂഷന് അനുമതി നൽകിയത്.

സിദ്ധരാമയ്യയുടെ ഭാര്യ പാർവ്വതി മൈസൂരു വികസന അതോറിറ്റിയുടെ ഭൂമി അനധികൃതമായി കയ്യേറിയെന്നാണ് ആരോപണം.1988ലെ അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 17, സെക്ഷൻ 218 പ്രകാരമാണ് സിദ്ധരാമയ്യയ്‌ക്കെതിരെ പ്രോസിക്യൂഷന് ഗവർണർ അനുമതി നൽകിയത്. ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നാണ് സിദ്ധരാമയ്യയുടെ നിലപാട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അഴിമതിക്ക് കൂട്ടുനിൽക്കാത്ത ജീവനക്കാരെ സെക്ഷൻ മാറ്റി മാനസികമായി സമ്മർദ്ദത്തിലാഴ്ത്തുന്നു –   കേരള എൻജിഒ യൂണിയൻ

തിരുവല്ല:തിരുവല്ല നഗരസഭ ഭരണസമിതിയിൽ അഴിമതിക്ക് കൂട്ടുനിൽക്കാത്ത ജീവനക്കാരെ നിരന്തരം സെക്ഷൻ മാറ്റി മാനസികമായി സമ്മർദ്ദത്തിലാഴ്ത്തുന്ന ചെയർപേഴ്സൺൻ്റെ നടപടിക്ക് എതിരെ  കേരള എൻജിഒ യൂണിയൻ നഗരസഭ കാര്യാലയത്തിന്റ  മുന്നിൽ പ്രതിഷേധിച്ചു. തിരുവല്ല നഗരസഭ മുൻ സെക്രട്ടറി...

കണ്ണൂരിൽ സിപിഎം നേതാക്കളുടെ സ്‌മൃതികുടീരങ്ങള്‍ രാസലായനി ഒഴിച്ച് വികൃതമാക്കി

കണ്ണൂർ : കണ്ണൂർ പയ്യമ്പലത്ത് സിപിഎം നേതാക്കളുടെ സ്‌മൃതികുടീരങ്ങള്‍ രാസലായനി ഒഴിച്ച് വികൃതമാക്കി.മുൻ മുഖ്യമന്ത്രി ഇകെ നായനാര്‍, സിപിഎം മുൻ സംസ്ഥാന സെക്രട്ടറിമാരായ ചടയൻ ഗോവിന്ദൻ, കോടിയേരി ബാലകൃഷ്‌ണൻ, ഒ ഭരതൻ എന്നിവരുടെ...
- Advertisment -

Most Popular

- Advertisement -