Sunday, August 16, 2026
No menu items!

subscribe-youtube-channel

HomeNewsരഞ്ജിത്തിനെ ചലച്ചിത്ര...

രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റണം –  കെ സുധാകരൻ

തിരുവനന്തപുരം : നടിയോട് മോശമായി പെരുമാറിയ രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും രഞ്ജിത്തിനെതിരെ അന്വേഷണം നടത്തണമെന്നും കെ പി സി സി പ്രസിഡണ്ട്  കെ സുധാകരൻ.
ആരോപണ വിധേയർ പിണറായി സർക്കാറിന്‍റെ പവർ ഗ്രൂപ്പായി പ്രവർത്തിക്കുന്നുവെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.

മന്ത്രിയും എം എല്‍ എയും ചലച്ചിത്രക്കാദമി ചെയർമാനുമെല്ലാം ഇതിന്റെ ഭാഗമാണ്. ഇതുകൊണ്ടാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് നാലര വർഷം പൂഴ്ത്തിയതെന്നും റിപ്പോർട്ടിലെ ചില ഭാഗങ്ങള്‍ വെട്ടി മാറ്റിയതിലുടക്കം ഇവർക്ക് പങ്കുണ്ടോ എന്ന് സംശയമുണ്ടെന്നും സുധാകരൻ കൂട്ടിച്ചേർത്തു. സർക്കാറിന്‍റെ ദുരൂഹമായ ഇടപെടലിനു പിന്നില്‍ കുറ്റാരോപിതരെ സംരക്ഷിക്കാനുള്ള വ്യഗ്രതയാണെന്നും കെ പി സി സി പ്രസിഡണ്ട് പറഞ്ഞു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ എം.ടി.പത്മ അന്തരിച്ചു

മുംബൈ : കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ എം.ടി.പത്മ (81) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് മുംബൈയിലായിരുന്നു അന്ത്യം. 1991 മുതൽ 1995 വരെ കെ.കരുണാകരൻ മന്ത്രിസഭയിൽ ഫിഷറീസ്, ഗ്രാമീണ വികസന,...

അങ്ങാടി പഞ്ചായത്തിലെ കർഷകർ പുതിയ കാർഷിക രീതിയിലേക്ക്

റാന്നി : അങ്ങാടി പഞ്ചായത്തിലെ കർഷകർ പുതിയ കാർഷിക രീതിയിലേക്ക് ചുവട് വയ്ക്കുന്നു.കാട്ടുപന്നികളുടെ ശല്യത്തിൽ നിന്ന് രക്ഷ നേടുന്നതിന് ഇഞ്ചി, മഞ്ഞൾ കൃഷിയിലേക്കാണ് ഇവിടുത്തെ കർഷകർ തിരിഞ്ഞത്. വിളകളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുറെജി...
- Advertisment -

Most Popular

- Advertisement -