ആലപ്പുഴ : കുമ്പളം-തുറവൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ ലെവൽ ക്രോസുകളിൽ റോഡ് ഗതാഗതം തടസ്സപ്പെടും. ലെവൽ ക്രോസ് നം 9(അരൂർ നോർത്ത്), ലെവൽ ക്രോസ് നം 11 (കെൽട്രോൺ), ലെവൽ ക്രോസ് നം 12 (വാഴത്തോപ്പ്),ലെവൽ ക്രോസ് നം 13 (വേലുതുള്ളിക്കായൽ), ലെവൽ ക്രോസ് നം14 (ചന്തിരൂർ), ലെവൽ ക്രോസ് നം 16 (ശ്രീ നാരായണപുരം) എന്നീ ലെവൽ ക്രോസുകളിൽ നാളെ (സെപ്റ്റംബർ 7) രാവിലെ 8 മണിക്കും വൈകുന്നേരം ആറുമണിക്കുമിടയിൽ അറ്റകുറ്റപ്പണികൾക്കായി റോഡ് ഗതാഗതം രണ്ടുമണിക്കൂർ വീതം അടച്ചിടുമെന്ന് റെയിൽവേ അറിയിച്ചു. ഇക്കാലയളവിൽ വാഹനങ്ങൾ തൊട്ടടുത്തുള്ള റെയിൽവേ ക്രോസുകളിലൂടെ പോകേണ്ടതാണ്.