തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്ത് വയോജന സൗഹൃദ കൂട്ടായ്മയും സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം മായ അനിൽകുമാർ നിർവഹിച്ചു. പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എബ്രഹാം തോമസ് അധ്യക്ഷത വഹിച്ചു.
യോഗത്തിൽ വൈസ് പ്രസിഡണ്ട് ഷീന മാത്യു, പുളിക്കീഴ് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സോമൻ താമരച്ചാൽ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ടിവി വിഷു നമ്പൂതിരി, ജയ എബ്രഹാം, റിക്കുമോനീ വർഗീസ്, ജനപ്രതിനിധികളായ സനിൽകുമാരി, ശാന്തമ്മ ആർ നായർ, മാത്തൻ ജോസഫ് ജോസഫ്, ഐസിഡിഎസ് സൂപ്പർവൈസർ സിന്ധു ജിങ്ക ചാക്കോ, ഡോക്ടർ. ജയചന്ദ്രൻ, മനു എന്നിവർ പ്രസംഗിച്ചു.
സൗജന്യ രക്ത പരിശോധന,സൗജന്യ മരുന്ന് വിതരണം, ബോധവൽക്കരണ ക്ലാസ് എന്നിവയും നടത്തി.