Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaചികിത്സയ്ക്കിടെ വനിതാ...

ചികിത്സയ്ക്കിടെ വനിതാ ഡോക്ടറെ കൈയേറ്റം ചെയ്തു : യുവാവ് അറസ്റ്റിൽ

ആലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കിടെ വനിതാ ഡോക്ടറെ കൈയേറ്റം ചെയ്ത യുവാവ് അറസ്റ്റിൽ. തകഴി പടഹാരം ശശി ഭവനിൽ ഷൈജു (39) ആണ് അറസ്റിലായത്.തിരുവോണദിവസം വൈകുന്നേരം ആറുമണിയോടെയാണ് സംഭവം.

മദ്യലഹരിയിൽ വീട്ടിൽ വെച്ച് വീണുപരിക്കേറ്റ ഷൈജുവിനെ ആശുപത്രി അത്യാഹിതവിഭാഗത്തിൽ എത്തിക്കുകയായിരുന്നു.നെറ്റിയിലെ മുറിവിൽ തുന്നലിടാൻ ശ്രമിക്കുന്നതിനിടെ ഇയാൾ അസഭ്യം പറയുകയും വനിതാ ഡോക്ടറുടെ കൈ പിടിച്ച് തിരിക്കുകയുമായിരുന്നു.വീണ്ടും ആക്രമിക്കാൻ ശ്രമിച്ച ഇയാളെ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർ ഉൾപ്പടെയുള്ളവർ ചേർന്ന് പിടിച്ചു മാറ്റി. ഡോക്ടറുടെ പരാതി പ്രകാരം പിന്നീട് ഇയാളെ  അമ്പലപ്പുഴ പോലീസ് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സംസ്ഥാനം വരണ്ട കാലാവസ്ഥയിലേക്ക് :ചൂട് കൂടാൻ സാധ്യത

തിരുവനന്തപുരം : വേനൽമഴ, കാലവർഷം, തുലാവർഷം എന്നിവയ്ക്ക് ശേഷം കേരളം വരണ്ട കാലാവസ്ഥയിലേക്ക്. ഏഴ് മാസങ്ങൾക്കു ശേഷമാണ് സംസ്ഥാനത്ത് മഴ തീരെയില്ലാത്ത  അവസ്ഥ വരുന്നത്. ഇന്ന് മുതൽ നവംബർ മൂന്ന് വരെ നീണ്ടുനിൽക്കുന്ന...

ഉറവിട മാലിന്യ സംസ്‌കരണം നടത്തുന്ന വീടുകൾക്ക് കെട്ടിട നികുതിയിൽ ഇളവ്

തിരുവനന്തപുരം : സംസ്ഥാനത്ത് വീടുകളിൽ ജൈവമാലിന്യ സംസ്‌കരണ സംവിധാനങ്ങൾ സ്ഥാപിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്ന വീട്ടുടമകൾക്ക് കെട്ടിട നികുതിയിൽ അഞ്ച് ശതമാനം ഇളവ് അനുവദിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകി സർക്കാർ ഉത്തരവായി....
- Advertisment -

Most Popular

- Advertisement -