കൊച്ചി : ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഉള്ള ഇരുപതിലധികം പേരുടെ മൊഴി ഗൗരവസ്വഭാവമുള്ളതെന്ന് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. വെളിപ്പെടുത്തലില്‍ കേസെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.ഗൗരവസ്വഭാവമുള്ള മൊഴികളില്‍ പരാതിക്കാരെ പത്ത് ദിവസത്തിനുള്ളില്‍ കാണും.നിയമനടപടി തുടരാന്‍ ആഗ്രഹിക്കുന്നവരുടെ മൊഴിയില്‍ അടുത്ത മൂന്നാം തീയതിക്കുള്ളില്‍ കേസെടുക്കുമെന്നും ഇന്നലെ ചേർന്ന പ്രത്യേക സംഘത്തിന്‍റെ യോഗത്തിൽ തീരുമാനിച്ചു.