ബെയ്‌റൂട് : ലെബനനിൽ വീണ്ടും സ്ഫോടനം.പേജെറുകൾക്കു ശേഷം വാക്കിടോക്കികൾ പൊട്ടിത്തെറിച്ച് 20പേർ മരിച്ചു.450 ലധികം പേർക്ക് പരുക്കേറ്റതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.പേജറുകൾ പൊട്ടിത്തെറിച്ച് മരിച്ചവരുടെ സംസ്‌കാര ചടങ്ങിനിടെയാണ് രണ്ടാമത്തെ സ്‌ഫോടനം ഉണ്ടായത്.ബുധനാഴ്ച ഉച്ചക്കു ശേഷമാണ് സംഭവം .
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ആയിരക്കണക്കിന് പേജറുകളാണ് ലെബനനിൽ പൊട്ടിത്തെറിച്ചത്.സായുധ സംഘടനയായ ഹിസ്‌ബുല്ലയുടെ പ്രവർത്തകർ ഉപയോഗിച്ചിരുന്ന പേജറുകൾ പൊട്ടിത്തെറിച്ച് 12 പേരാണ് കൊല്ലപ്പെട്ടത്.പേജർ, വോക്കി ടോക്കി ആക്രമണങ്ങളിൽ ഇതുവരെ ആകെ മരണം 32 ആയി.
ആക്രമണത്തിന് പിന്നിൽ മൊസാദ് ആണെന്നാണ് ഹിസ്ബുള്ള ആരോപിക്കുന്നത്.ഇസ്രയേല്‍ സൈനിക ബാരക്കുകള്‍ക്ക് നേരെ ഹിസ്ബുല്ല റോക്കറ്റാക്രമണം നടത്തി. അതേസമയം,ഏറ്റുമുട്ടലിൽ പുതിയ പോർമുഖം തുറക്കുകയാണെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പ്രതികരിച്ചു .