ഷിരൂർ : ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്കായി നടത്തുന്ന തെരച്ചിൽ പുരോഗമിക്കുന്നു. ഗംഗാവലിപ്പുഴയിൽ നിന്ന് ഒരു വാഹനത്തിന്റെ സ്റ്റിയറിങും 2 ടയറിന്റെ ഭാഗങ്ങളും കണ്ടെത്തിയതായി മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെ അറിയിച്ചു.എന്നാൽ ഇത് അർജുന്റെ ലോറിയുടെ ഭാഗങ്ങൾ തന്നെയാണോ എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു
നാവികസേന സിപി4 എന്ന് അടയാളപ്പെടുത്തിയ ഇടത്തിൽ നിന്നും 30 മീറ്റർ അകലെ നിന്ന് 15 മീറ്റർ ആഴത്തിലാണ് ലോറിയുടെ ഭാഗങ്ങൾ കണ്ടെത്തിയത്. തലകീഴായി മറിഞ്ഞ നിലയിലാണ് ലോറിയുള്ളത്.അർജുനുൾപ്പെടെ മൂന്നുപേരെ കണ്ടെത്താനായി ഡ്രജർ ഉപയോഗിച്ചുള്ള തിരച്ചിൽ രാവിലെയാണ് പുനരാരംഭിച്ചത്.