തിരുവനന്തപുരം: നാഷണൽ സർവീസ് സ്കീം സ്ഥാപക ദിനത്തോടനുബന്ധിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൺ റിസോഴ്സസ് ഡെവലപ്മെൻറ് (IHRD) എൻഎസ്എസ് സെൽ കെഎസ്ആർടിസി തിരുവനന്തപുരം സെൻട്രൽ ബസ് ടെർമിനലിലും പരിസരത്തും ശുചീകരണ പ്രവർത്തനം നടത്തി.
തിരുവനന്തപുരം സെൻട്രൽ ബസ് ടെർമിനലും പരിസരവും വൃത്തിയാക്കുന്ന പ്രവർത്തിയുടെ ഉദ്ഘാടനം IHRD ഡയറക്ടർ ഡോ. വി.എ അരുൺ കുമാർ നിർവഹിച്ചു. കെ എസ് ആർ ടി സി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പി. എസ്. പ്രമോജ് ശങ്കർ IOFS, IHRD NSS സ്റ്റേറ്റ് കോഓർഡിനേറ്റർ മനു രാജേന്ദ്രൻ, IHRD പ്രിൻസിപ്പാൾമാർ, IHRD വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.