ന്യൂഡൽഹി : കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ വിമർശിച്ച് ഇന്ത്യ.കനേഡിയൻ പ്രധാനമന്ത്രി വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും മതവാദികൾക്ക് കീഴടങ്ങിയെന്നും ഇന്ത്യ കുറ്റപ്പെടുത്തി.ട്രൂഡോ വോട്ടുബാങ്ക് രാഷ്‌ട്രീയമാണ് കളിക്കുന്നതെന്നും ഇന്ത്യൻ ഹൈക്കമ്മീഷണറെ കേസിൽപ്പെടുത്താനുള്ള ശ്രമമാണ് നടത്തുന്നതെന്നും ഇന്ത്യ വ്യക്തമാക്കി. ശക്തമായ മറുപടി ഇന്ത്യൻ നൽകുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഖാലിസ്ഥാൻ ഭീകരർ ഹർദീപ് സിംഗ് നിജ്ജാർ കൊലക്കേസിൽ ഇന്ത്യൻ ഹൈക്കമ്മീഷണർ സംശയത്തിന്റെ നിഴലിലാണെന്ന് കാനഡ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ മറുപടി.