കണ്ണൂർ : അന്തരിച്ച എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് ലാൻഡ് റവന്യൂ ജോയിന്‍റ് കമ്മീഷണറുടെ കണ്ടെത്തല്‍.പെട്രോൾ പമ്പിന് എൻഒസി നൽകുന്നതുമായി ബന്ധപ്പെട്ട ഫയൽ നവീൻ ബാബു വച്ചു താമസിപ്പിച്ചിട്ടില്ലെന്നും എഡിഎം കൈക്കൂലി വാങ്ങിയെന്നതിന് യാതൊരു തെളിവുമില്ലെന്നും ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ എ.ഗീതയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷത്തിൽ കണ്ടെത്തി. റിപ്പോർട്ട് ഇന്നോ നാളെയോ സർക്കാരിന് കൈമാറും.