തിരുവല്ല: കുറ്റൂർ തോണ്ടറ പഴയ പാലത്തിലും ആറാട്ടുകടവ് പഴയ പാലത്തിലും നാഷണൽ പെർമമിറ്റ് ലോറികൾ പൈപ്പുമായി നിർത്തിയിട്ടിരിക്കുന്നത് അപകടത്തിന് കാരണമാകുമെന്ന് പ്രദേശവാസികൾ. മൂന്ന് ദിവസമായി ഇവിടെ 20 ഓളം നാഷണൽ പെർമമിറ്റ് ലോറികളിൽ പൈപ്പുമായി നിർത്തിയിട്ടിരിക്കുന്നത്.
ആന്ധ്രാപ്രദേശിലെ കാളഹസ്തിയിൽ നിന്നും പൈപ്പുകൾ കൊണ്ടുവന്നതാണെന്നും ചെങ്ങന്നുർ- മാവേലിക്കര റോഡിൽ ഇറക്കാൻ ആയിരുന്നുവെന്നും വാഹനഡ്രൈവർ തമിഴ്നാട് സ്വദേശി മണികണ്ഡൻ പറഞ്ഞു. പൈപ്പ് ഇറക്കേണ്ടസ്ഥലത്ത് ദിവസേന മൂന്ന് വാഹനങ്ങളിൽ കൂടുതൽ ഇറക്കാൻ കഴിയാത്തതിനാൽ ഇവിടെ നിർത്തിയിട്ടിരിക്കുകയാണെന്നും ഇവർ പറഞ്ഞു.
വാഹനങ്ങൾ പാലത്തിൽ കിടക്കുന്നതിനാൽ പകലും രാത്രിയിലും അപകടങ്ങൾക്കും വാഹന ഗതാഗത തടസത്തിനും കാരണമാകുമെന്ന് നാട്ടുകാർ പറഞ്ഞു.