തിരുവല്ല : ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. സതീഷ് ചാത്തങ്കരി (50) അന്തരിച്ചു. മഞ്ഞപ്പിത്ത രോഗബാധയെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ഇന്ന് രാവിലെ 11:30 യോടെയായിരുന്നു അന്ത്യം.
മുൻ പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ്, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്, ഐ എൻ ടി യു സി ജില്ലാ സെക്രട്ടറി, ഐ എൻ ടി യു സി തിരുവല്ല നിയോജക മണ്ഡലം റീജണൽ പ്രസിഡൻ്റ്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ്, ബാർ അസോസിയേഷൻ പ്രസിഡൻ്റ്, ചാത്തങ്കേരി സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ട് ബോർഡ് അംഗം, എൻ എസ് എസ് ചാത്തങ്കേരി കരയോഗം പ്രസിഡൻ്റ്, നെഹ്റു ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻ്റ്, ഹെഡ് ലോഡ് വർക്കേഴ്സ് തിരുവല്ല പ്രസിഡൻ്റ്, ബിവറേജ്സ് തൊഴിലാളി യൂണിയൻ പ്രസിഡൻ്റ്, തിരുവല്ല ശ്രീരാമകൃഷ്ണാശ്രമം കമ്മറ്റി അംഗം, തിരുവല്ല എൻ എസ് എസ് താലൂക്ക് യൂണിയൻ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ ഡോ. മഞ്ചുഷ എസ്, മക്കൾ നിരഞ്ജന ഉണ്ണി, നീരജ ഉണ്ണി. സംസ്കാരം പിന്നിട്.