ബെംഗളൂരു : കർണാടകയിൽ ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ടു. മാവോയിസ്റ്റ് കമാൻഡറായ വിക്രം ഗൗഡയാണ് കൊല്ലപ്പെട്ടത്.കർണാടകയിലെ ഉഡുപ്പി ജില്ലയിലെ കാർക്കള താലൂക്കിലെ സീതാമ്പൈലു പ്രദേശത്ത് ഇന്നലെയായിരുന്നു ഏറ്റുമുട്ടൽ നടന്നത്. കർണാടക പൊലീസും ആന്റി നക്സൽ ഫോഴ്സും നടത്തിയ തിരച്ചിലിലാണ് ഇയാൾ കൊല്ലപ്പെട്ടത്. 2016 ലെ നിലമ്പൂർ ഏറ്റുമുട്ടലിൽ നിന്നും രക്ഷപ്പെട്ടാണ് മാവോയിസ്റ്റ് മിലിറ്ററി ഓപ്പറേഷൻസ് മേധാവിയായ വിക്രം ഗൗഡ കർണാടകയിലെത്തിയത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന മൂന്ന് മാവോയിസ്റ്റുകൾ രക്ഷപ്പെട്ടതായാണ് വിവരം. ഇവർക്കായി പോലീസ് തെരച്ചിൽ ഊർജിതമാക്കി.