തൃശൂർ : തൃശ്ശൂർ നാട്ടികയിൽ അപകടമുണ്ടാക്കിയ ലോറിയുടെ രജിസ്‌ട്രേഷൻ സസ്‌പെൻഡ് ചെയ്തതായി ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ .ലോറി ഉടമയ്ക്ക് നോട്ടിസ് നല്‍കും .ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും.രാത്രികാലങ്ങളില്‍ വണ്ടികള്‍ അമിതവേഗതയിലാണ് ഓടിക്കുന്നതെന്നും രാത്രികാല പരിശോധന കര്‍ശനമാക്കാന്‍ തീരുമാനിച്ചെന്നും മന്ത്രി പറഞ്ഞു.
പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ഇപ്പോഴും ഗുരുതരമാണ്.അപകടസമയത്ത് ക്ലീനറായ അലക്‌സ് ആയിരുന്നു വാഹനം ഓടിച്ചത്.ഇയാള്‍ക്ക് ലൈസന്‍സ് ഉണ്ടായിരുന്നില്ല. ഡ്രൈവറും ക്ലീനറും മദ്യലഹരിയിലായിരുന്നു.അപകടം നടന്ന ഭാഗത്തെ ദിശാസൂചനകൾ മദ്യലഹരിയിൽ ഇവർ ശ്രദ്ധിച്ചില്ല.അപകട ശേഷം ലോറി ഓടിച്ച് രക്ഷപ്പെടാൻ പ്രതികൾ ശ്രമിച്ചു.സമീപത്തെ ഗ്രൗണ്ടിൽ പരീശീലനം നടത്തിയിരുന്ന യുവാക്കളാണ് ലോറി തടഞ്ഞത്.