Wednesday, December 4, 2024
No menu items!

subscribe-youtube-channel

HomeNewsശബരിമലയിൽ സൗജന്യ...

ശബരിമലയിൽ സൗജന്യ ഇന്റർനെറ്റുമായി ബിഎസ്എൻഎല്ലും ദേവസ്വം ബോർഡും

ശബരിമല : തീർത്ഥാടകർക്ക് തടസമില്ലാത്ത ഇന്റർനെറ്റ് സേവനം ഉറപ്പാക്കാൻ ബി എസ് എൻ എല്ലും ദേവസ്വം ബോർഡും സംയുക്തമായി 48 വൈഫൈ സ്പോട്ടുകൾ നിലയ്ക്കൽ മുതൽ സന്നിധാനം വരെ ഒരുക്കിയിരിക്കുന്നു.ഏത് ഇന്റർനെറ്റ് സർവിസ് പ്രൊവൈഡറുടെ സിം ഉപയോഗിച്ചും സൗജന്യ സേവനം ആസ്വദിക്കാം. ഒരു സിമ്മിൽ ആദ്യത്തെ അരമണിക്കൂറാണ് സൗജന്യമായി 4ജി ഡാറ്റ ലഭിക്കുക.

ഫോണിലെ വൈഫൈ ഓപ്ഷൻ ലോങ്ങ് പ്രസ് ചെയ്യുമ്പോൾ  ബി എസ് എൻ എൽ വൈഫൈ കാണാം. അതിൽ പബ്ലിക് വൈഫൈ ക്ലിക്ക് ചെയ്ത് സ്വന്തം ഫോൺ  നമ്പർ നൽകുമ്പോൾ ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് ഡാറ്റ സൗജന്യമായി ഉപയോഗിക്കാം. അരമണിക്കൂറിൽ കൂടുതൽ ഡാറ്റ ഉപയോഗിക്കേണ്ടവർക്ക് പേയ്മെന്റ് നൽകിയും ഇന്റർനെറ്റ് ലഭിക്കും 

ശബരിമലയിൽ ശരംകുത്തി ക്യു കോംപ്ലക്സ് , നടപ്പന്തൽ തുടക്കം ,എസ് ബി ഐ എ ടി എം ( 2 യൂണിറ്റുകൾ ), തിരുമുറ്റം (2 യൂണിറ്റുകൾ),ഓഡിറ്റോറിയം ,അന്നദാനമണ്ഡപം ,അപ്പം അരവണ വിതരണ കൗണ്ടർ  (2യൂണിറ്റുകൾ), മാളികപ്പുറത്തെ അപ്പം അരവണ വിതരണ കൗണ്ടർ, മാളികപ്പുറം തിടപ്പിള്ളി ,ദേവസ്വം ഗാർഡ് റൂം , മരാമത്ത് ബിൽഡിംഗ് , ശബരിമല ബി എസ് എൻ എൽ എക്സ്ചേഞ്ച് , ജ്യോതിനഗറിലെ ബി എസ് എൻ എൽ കസ്റ്റമർ സർവീസ് സെന്റർ , സ്റ്റാഫ് ക്വാർട്ടേഴ്‌സ് എന്നിങ്ങനെ 23 വൈഫൈ സ്പോട്ടുകളാണ് ശബരിമലയിലുള്ളത്. പമ്പയിൽ 12, നിലയ്ക്കൽ ഭാഗത്ത് വിവിധയിടങ്ങളിലായി 13 വീതം വൈഫൈ യൂണിറ്റുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. 

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഗാര്‍ഹിക പീഡനങ്ങള്‍ കൂടുന്നു: വനിത കമ്മിഷന്‍

ആലപ്പുഴ: ഗാര്‍ഹിക പീഡന പരാതികള്‍ കൂടി വരുന്നതായും ലിംഗസമത്വം സംബന്ധിച്ച ബോധവല്‍ക്കരണം കുട്ടികളില്‍ നിന്നു തന്നെ തുടങ്ങണമെന്നും വനിത കമ്മിഷന്‍ അംഗം വി.ആര്‍. മഹിളാമണി പറഞ്ഞു. ആലപ്പുഴ ജെന്‍ഡര്‍പാര്‍ക്ക് ഹാളില്‍ നടത്തിയ ജില്ലാതല...

ഐ.സി.എസ്.ഇ  10, 12 ക്ലാസുകളിലെ പരീക്ഷാ ഫലം പ്രഖ്യാപിച്ചു

ന്യൂഡൽഹി : രാജ്യത്തെ ഐ എസ് സി -ഐ.സി.എസ്.ഇ  10, 12 ക്ലാസുകളിലെ പരീക്ഷാ ഫലം പ്രഖ്യാപിച്ചു.പത്താം ക്ലാസിൽ 99.47% വും പന്ത്രണ്ടാം ക്ലാസിൽ 98.19% വുമാണ് വിജയം.കേരളത്തില്‍ പത്താം ക്ലാസിന് 99.99...
- Advertisment -

Most Popular

- Advertisement -