Thursday, December 12, 2024
No menu items!

subscribe-youtube-channel

HomeNewsചിറ്റൂരിൽ നിയന്ത്രണം...

ചിറ്റൂരിൽ നിയന്ത്രണം വിട്ട ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി യുവതി മരിച്ചു

പാലക്കാട് : പാലക്കാട് ചിറ്റൂരിൽ നിയന്ത്രണം വിട്ട ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി യുവതി മരിച്ചു.മൈസൂർ സ്വദേശി പാർവതിയാണ് അപകടത്തിൽ മരിച്ചത്. പുലർച്ചെ 3 മണിയോടെയാണ് അപകടം.അപകട സമയം പാർവതി ബസ് സ്റ്റോപ്പിൽ കിടന്ന് ഉറങ്ങുകയായിരുന്നു. രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരുമുൾപ്പെടെയുള്ള നാടോടി സംഘമാണ് ബസ് സ്റ്റോപ്പിൽ ഉണ്ടായിരുന്നത്. മറ്റുള്ളവർ രക്ഷപ്പെട്ടു.

നിയന്ത്രണംവിട്ട ലോറി സമീപത്തെ മരങ്ങളിലും കടയിലും ഇടിച്ച ശേഷമാണ് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറിയത്.പാർവതിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു.ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആന്ധ്രപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് : ടിഡിപിയുടെ നേതൃത്വത്തിൽ എൻഡിഎ അധികാരത്തിലേക്ക്

ഹൈദരാബാദ് : നിയമസഭാ തിരഞ്ഞെടുപ്പു നടന്ന ആന്ധ്രപ്രദേശിൽ ചന്ദ്രബാബു നായിഡു നയിക്കുന്ന ടിഡിപിയുടെ നേതൃത്വത്തിൽ എൻഡിഎ മുന്നണി അധികാരത്തിലേക്ക്. ആകെയുള്ള 175 സീറ്റുകളിൽ 149 സീറ്റുകളിൽ എൻഡിഎ സഖ്യമാണ് മുന്നിൽ.125 സീറ്റുകളിൽ ടിഡിപിയും...

വിവാഹവാഗ്ദാനം നൽകി ലൈംഗികപീഡനം : യുവാവ് അറസ്റ്റിൽ

പത്തനംതിട്ട : സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട്, വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. നിരണം ജോണിമുക്കിന് പടിഞ്ഞാറ് കൊല്ലംപറമ്പിൽ ജെവിൻ തോമസ് എബ്രഹാം (21) ആണ് പുളിക്കീഴ്...
- Advertisment -

Most Popular

- Advertisement -