കൊൽക്കത്ത : പശ്ചിമ ബംഗാളിൽ ബോംബ് സ്‌ഫോടനത്തിൽ മൂന്ന് മരണം. മുർഷിദാബാദിൽ വീടിനുള്ളിൽ നാടൻ ബോംബ് നിർമാണത്തിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഇന്നലെ അർദ്ധരാത്രിയാണ് അപകടം നടന്നത്. മാമുൻ മൊല്ല, സാകിറുൽ സർക്കാർ, മുസ്താഖീൻ ഷെയ്ഖ് എന്നിവരാണ് കൊല്ലപ്പെട്ടത്.സ്ഫോടനം നടന്ന വീട് തകർന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.